ന്യൂയോർക്ക്: രണ്ടായിരത്തി ഇരുപതു ജൂലൈ ആറാം തീയതി മുതൽ പത്താം തീയതി വരെ അരങ്ങേറുന്ന ഫോമാ അന്താരാഷ്ട്ര റോയൽ ക്രൂയ്‌സ് കൺവൻഷന്റെ എമ്പയർ റീജിയന്റെ കൺവൻഷൻ കൺവീനറായി ഷോപ് ഐസക്കിനെ തിരഞ്ഞെടുത്തു. നവംബർ പതിനാറാം തീയതി ഞായറാഴ്ച വൈകിട്ട് യോങ്കേഴ്സിലുള്ള മുംബൈ സ്‌പൈസസ് റസ്റ്ററന്റിൽ, ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രസ്തുത യോഗത്തിൽ ഫോമാ ട്രെഷറർ ഷിനു ജോസഫ്, നാഷണൽ കമ്മിറ്റിയംഗങ്ങളായ സുരേഷ് നായർ, ഷോളി കുമ്പിളിവേലിൽ, ആശിഷ് ജോസഫ്, ജുഡീഷ്യൽ കൗൺസിൽ അംഗം തോമസ് മാത്യു, മുൻ ജെനറൽ സെക്രെട്ടറി ജോൺ സി വർഗീസ്, ജുഡീഷ്യൽ കൗൺസിൽ മുൻ ചെയർമാൻ തോമസ് കോശി, മുൻ ജോയിന്റ് ട്രെഷറർ ജോഫ്രിൻ ജോസ്, ജോസ് മലയിൽ, അഭിലാഷ് ജോർജ്, ജി.കെ നായർ, മാത്യു പി തോമസ്, മുൻ റീജിയണൽ വൈസ് പ്രസിഡന്റ് പ്രദീപ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.

യോങ്കേഴ്‌സ് മലയാളീ അസോസിയേഷൻ മുൻ പ്രെസിഡന്റും, ഫോമാ എമ്പയർ റീജിയൻ സെക്രെട്ടറിയുമായ ഷോബി ഐസക്കിനെ തിരഞ്ഞെടുത്തതിൽ വളരെ സന്തോഷമുണ്ടന്നു ആർ. വി. പി ഗോപിനാഥ കുറുപ്പ് ആശംസകളറിയിച്ചുകൊണ്ടു പറഞ്ഞു. ഷോബിയുടെ നേതൃത്വത്തിലുളള കൺവൻഷൻ ടീമിന്റെ പ്രവർത്തനം, ഈ റീജിയനിൽ നിന്നും ഫോമായുടെ ഈ കൺവൻഷന്റെ വിജയത്തിന് വലിയ ഒരു മുതൽകൂട്ടായിരിക്കുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവർ അഭിനന്ദനങ്ങളോടെ അറിയിച്ചു.

ഷോബി കുമ്പിളിവേലിൽ, ഫോമാ ന്യൂസ് ടീം

By admin

Leave a Reply

Your email address will not be published. Required fields are marked *