ജേഴ്‌സി സിറ്റി (ന്യൂജേഴ്‌സി): ഗുരു നാനാക്ക് 550-ാമത് ജന്മവാര്‍ഷികം നവംബര്‍ 23 ന് ന്യൂജേഴ്‌സി പെര്‍ഫോര്‍മിംഗ് ആര്‍ട്ട്‌സ് സെന്‌ററില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍മര്‍ഫി, സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഗുര്‍ബീര്‍ ഗ്രെവാള്‍, ഹൊബൊക്കന്‍ സിറ്റി മേയര്‍ റവി ബല്ല എന്നിവര്‍ ടര്‍ബന്‍ ഘരിച്ചു ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടത് പരിപാടിയില്‍ പങ്കെടുത്ത മൂവായിരത്തിലധികം പേര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു.

സിക്ക് കമ്മ്യൂണിറ്റി ന്യൂജേഴ്‌സി സംസ്ഥാനത്തിന് നല്‍കിയ വിലയേറിയ സംഭാവനകളെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പ്രത്യേകം പ്രശംസിച്ചു. വര്‍ഗ- വര്‍ണ- മത ഭേദമില്ലാതെ എല്ലാവരേയും ഒരേപോലെ ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുന്ന സിക്ക് മത പഠിപ്പിക്കല്‍ ഇന്നും പ്രസക്തമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

യു എസ്സിലെ ആദ്യ ഇന്ത്യന്‍ സിക്ക് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ഗുര്‍ബീര്‍ സിംഗ് ഹൂസ്റ്റണില്‍ ജീവത്യാഗം ചെയ്ത ഡെപ്യൂട്ടി സന്ദീപ് ഡലിവാലിന്റെ സേവനങ്ങളെ അനുസ്മരിച്ചു.

ഗുരുനാനാക്കിന്‍രെ പഠിപ്പിക്കലും, സിക്കിസവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലറ്റസ് ഷെയര്‍ എ മീല്‍, സിക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഗ്ലോബല്‍, ദന്‍ ഗുരുനാനാക്ക് ജത ആന്റ് സേവ എന്നീ സംഘടനകള്‍ സംയുക്തമായാണ് ഗുരു നാനാക്ക് ജയന്തി സംഘടിപ്പിച്ചത്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *