കാലിഫോര്‍ണിയ: നവംബര്‍ 14 വ്യാഴാഴ്ച കാലിഫോര്‍ണിയ സോഗസ് ഹൈസ്‌ക്കൂളില്‍ വെടിവെപ്പ് നടത്തിയ വിദ്യാര്‍ത്ഥി നാഥനിയേല്‍ ബെര്‍ഹൗ (16) ഇന്ന് നവംബര്‍ 15 ന് ഉച്ച കഴിഞ്ഞ് 3.30 ന് മരിച്ചതോടെ വെടിവെപ്പില്‍ കൊല്ലപപെട്ടവരുടെ എണ്ണം മൂന്നായി.

സംഭവം നടന്ന ദിവസം 16 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിനിയും, 14 വയസ്സുള്ള വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടിരുന്നു. ആറ് തിരികളുള്ള 45 കാലിബര്‍ തോക്കാണ് നഥനിയേല്‍ വെടിവെക്കാന്‍ ഉപയോഗിച്ചത്. ബാക്ക് ഹക്കില്‍ നിന്നും തോക്കെടുത്ത് വെടിവെക്കുന്നത് ക്യാമറയില്‍ കാണാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ച് റൗണ്ട് വെടിവെച്ചതിന് അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. ഇതില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ആറാമത്തെ വെടിയുണ്ട ഉപയോഗിച്ച നഥനിയേല്‍ തലക്ക് നേരെ വെടിവെക്കുകയായിരുന്നു. ആകെ പതിനാറ് മിനിട്ടുകൊണ്ട് എല്ലാം അവസാനിച്ചു.

നഥനിയേല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബെഡിന് സമീപം മരണ സമയത്ത് നഥനിയേലിന്‍രെ മാതാവും ഉണ്ടായിരുന്നു.

വെടിയേറ്റ മൂന്ന് പേരില്‍ രണ്ട് പേര്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്ന ഒരാളെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.

വെടിവെച്ച നഥനിയേല്‍ സ്‌ക്കൂള്‍ സ്‌പോര്‍ട്ടിലും, മറ്റ് പാഠ്യേതരവിഷയങ്ങളിലും മികവ് പുലര്‍ത്തിയിരുന്നു. ഇങ്ങനെ ഒരു പ്രവര്‍ത്തി ഈ വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ലോക്കല്‍ ബോയ് സ്‌കൗട്ടിലും നഥനിയേല്‍ അംഗമായിരുന്നു.

കൊല്ലപ്പെട്ട വിദ്യാര്‍്തഥികളോടുള്ള ആദരസൂചകമായി സിസ്ട്രിക്റ്റിലെ മുഴുവന്‍ വിദ്യാലയങ്ങളും ഇന്ന് പ്രവര്‍ത്തിച്ചില്ല.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *