ഹൂസ്റ്റണ്‍: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ദ്രശ്യ തലവനും പ. പത്രോസിന്റെ ശ്ശെഹിക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്ദിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് ഹൂസ്റ്റണിനില്‍ രജോജിതമായ വരവേല്‍പ്പ് നല്‍കി .

നവംബര്‍ 2 ന് ഹ്യൂസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പ.പിതാവിന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ വികാരി റവ.ഫാ. പോള്‍ തോട്ടക്കാട്ട് പ .പിതാവിനെ ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു.അന്നേ ദിവസം വൈകുന്നേരം ഹൂസ്റ്റണിലെ പ്ര്ശസതമായ സഫാരി റാഞ്ച് കണ്‍വെന്‍ഷെന്‍ സെന്ററില്‍ വച്ച് പ .ബാവക്കു പ്രൗഡഗംഭീരമായ സ്വീകരണം നല്കപ്പെട്ടു .ഭദ്രാസന മെത്രാപ്പോലീത്തയും പാത്രീയാര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയും,അങ്കമാലി ഭദ്രാസന മെത്രാപോലീത്ത എബ്രഹാം മാര്‍ സേവേറിയോസ് ,കിഴക്കന്‍ യുഎസ്എ അതിഭദ്രാസനത്തിന്റെ പാത്രിയാര്‍ക്കല്‍ വികാരി മോര്‍ ഡയനീഷ്യസ് ജോണ്‍ കാവാക് ,വടക്കേ അമേരിക്കയിലെ പാത്രിയര്‍ക്കീസ് ഡയറക്ടര്‍ റബാന്‍ ഔഗീന്‍ കൗറി നിമാത്, പാത്രിയര്‍ക്കീസ് സെക്രട്ടറിയും മീഡിയ ഓഫീസ് ഡയറക്ടറുമായ വെരി റവ. റബാന്‍ ജോസഫ് ബാലി എന്നിവരും ,വിവിധ സഭാ മേലധ്യക്ഷന്മാര്‍ ,കോര്‍ എപ്പിസ്‌കോപ്പാസ് ,വൈദികര്‍ ,സഭാവിശ്വാസികള്‍ ,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രശസ്തര്‍ ,മറ്റു നാനാജാതി മതസ്ഥര്‍ ഈ സ്‌നേഹവിരുന്നില്‍ പങ്കെടുത്തു .

കേരളാശൈലിയിലുള്ള താലപ്പൊലിയും ചെണ്ടമേളവും, സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ കലാപരിപാടികകളും ഈ വിരുന്നിന് മാറ്റ് കൂട്ടി.

3 ന് ഞാറാഴ്ച രാവിലെ പ .ബാവ പുതുതായി നിര്‍മ്മിച്ച ഹൂസ്റ്റണിലെ മനോഹരമായ പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയത്തില്‍ തന്റെ ആദ്യ ശ്ശ്ഹിക സന്ദര്‍ശനം നടത്തുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു .മലങ്കരയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ പെരുന്നാളും സഭയുടെ ശുദ്ധീകരണത്തിന്റെ ദിവസമായ കൂദോശീത്തോ ഞായറും അന്നേദിവസം ആഘോഷിച്ചു.വിശുദ്ധ കുര്‍ബാനാ നന്തരം വികാരി റവ. ഫാ. പോള്‍ തോട്ടക്കാട്ടിന് അദ്ദേഹത്തിന്റെ സഭയോടും , ഭദ്രാസനത്തിനോടുമുള്ള സേവനത്തെ മാനിച്ചു പ .ബാവ കുരിശ് മാല നല്‍കി ആദരിച്ചു .പ.ബാവായുടെ ശ്‌ളീഹിക സന്ദര്‍ശനത്തിന്റെ സ്മരണക്കായി ഉണ്ടാക്കിയ സ്മരണികയുടെയും , ശിലാ ഫലകത്തിന്റെയും അനാച്ഛാദരണം പ.ബാവ ഈ അവസരത്തില്‍ നിര്‍വഹിച്ചു.

അന്ത്യോക്യയുടെ സിംഹാസനത്തോടും അവരുടെ പൂര്‍വ്വികരുടെ വിശ്വാസത്തോടുമുള്ള വിശ്വസ്തത,സഭയിലെ അംഗങ്ങള്‍ ഈ അവസരത്തില്‍ ഊട്ടി ഉറപ്പിച്ചു .പ്രയാസകരമായ സമയങ്ങളില്‍ ആട്ടിന്‍കൂട്ടത്തെ ശക്തിപ്പെടുത്തുന്നതിലും അന്ത്യോക്യയിലെയും ഇന്ത്യയിലെയും സിറിയക് ഓര്‍ത്തഡോക്‌സ് സഭയുടെ ശക്തമായ ബന്ധം സ്ഥിരീകരിക്കുന്നതും ആയി ഈ സന്ദര്‍ശനം .
അപ്പോസ്‌തോലിക വിശ്വാസത്തെയും സഭാ പാരമ്പര്യത്തെയും പ്രതിരോധിക്കാന്‍ പിതാക്കന്മാര്‍ നടത്തിയ ത്യാഗങ്ങളും , കഷ്ടപ്പാടുകളും ,സമാധാനമാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികളാകാനുള്ള ഏക മാര്‍ഗം എന്നും നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും പ്രവര്‍ത്തിക്കാന്‍ കര്‍ത്താവിനെ അനുവദിക്കുകയെന്നതാണ് ഏറ്റവും ശ്രേഷ്ഠകരമായതെന്നും അതുമൂലം ആളുകള്‍ നമ്മിലൂടെ ദൈവത്തെ കാണുവാനും സാധിക്കുന്നു എന്നും പ പിതാവ് ഉദ്‌ബോധിപ്പിച്ചു .

പുതിയ ദേവാലയം പൂര്‍ത്തിയാക്കിയതിന് ഹ്യൂസ്റ്റന്‍ സെന്റ് മേരീസ് ഇടവകയിലെ എല്ലാ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്നേ ദിവസം സഭയുടെ സമര്‍പ്പണത്തിന്റ ദിവസം ആണെന്നും സമര്‍പ്പണത്തിനുശേഷം, കെട്ടിടം ദൈവത്തിനും അവനെ അന്വേഷിക്കുന്ന എല്ലാവര്‍ക്കും ഒരു ഭവനമായി മാറുന്നു. അവിടെ മുഴുവന്‍ സൃഷ്ടിയും കര്‍ത്താവിന്റെ സഭയാണ്, അത് വിശുദ്ധീകരിക്കുകയും വിശുദ്ധമാക്കുകയും ചെയ്യുന്നു. അപ്പോസ്തലിക വിശ്വാസവും പിതാക്കന്മാരുടെ ഉപദേശങ്ങളുമായ സഭയുടെ തൂണുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
മലങ്കര സഭയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളും പ ബാവ തന്റെ പ്രസംഗ മദ്ധ്യേ പരാമര്‍ശിച്ചു .ദൈവം അത്ഭുതം പ്രവര്‍ത്തിക്കുന്നവനാണെന്നും ,ദൈവ ഇടപെടലിനായി പ്രാര്‍ത്ഥിക്കാനും ബാവ
തുടര്‍ന്ന് പ.ബാവ ഇടവക ഒരുക്കിയ സ്‌നേഹ വിരുന്നില്‍ സംബന്ധിച്ചു .തുടര്‍ന്ന് കുട്ടികളുടെയും യുവജനങ്ങളുടെയും കൂടെ കുറച്ചു നല്ല സമയം ചിലവഴിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു.

പ ബാവായുടെ സന്ദര്‍ശനം ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഇടവകയെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട ഒന്നാണ് .ഈ ഇടവകക്കും ഈ ദേശത്തിനും,വിശേഷാല്‍ ഇതില്‍ പങ്കെടുത്ത എല്ലാ ദൈവമക്കള്‍ക്കും ഈ സന്ദര്‍ശനം ഒരു അല്മീയ ഉണര്‍വ് പ്രധാനം ചെയ്യുന്ന ഒരു അനുഭമായി.

ഹ്യൂസ്റ്റണില്‍ നിന്നും ബോബി ജോര്‍ജ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *