കേരള പിറവിയും ഇന്ത്യൻ ഹെറിറ്റേജ് സെലിബ്രേഷനും സംയുക്തമായി റോക്‌ലാൻഡ് കൗണ്ടയിലെ പാലിസൈഡ് മാളിൽ വെച്ച് നവംബർ 16 , ശനിയാഴ്ച ഒരു മണി മുതൽ ആഘോഷിക്കുന്നു. റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, രേഖ നായർ, കലാകേന്ദ്ര സ്കൂൾ ഓഫ് ഡാൻസ്, ന്യൂ യോർക്ക് എന്നിവരാണ് ഇത് കോർഡിനേറ്റ് ചെയ്യുന്നത്. ഇത് ആദ്യമായാണ് കമ്മ്യൂണിറ്റി സർവിസിന് വേണ്ടി പാലിസൈഡ് മാള് വേദിയാകുന്നത്.ഡോ. ആനി പോളിന്റെ പരിശ്രമ ഭലമായാണ് ഓഗസ്റ്റ് മാസം ഇന്ത്യൻ ഹെറിറ്റേജ് മാസമായി പ്രഖ്യാപിക്കാൻ ഇടയായത്. മാളിന്റെ ഫസ്റ്റ് ഫ്ലോറിൽ AMC സിനിമ തിയറ്ററിന്റെ അടുത്തയാണ് വേദി ഒരുങ്ങുന്നത്.

50 പേരുടെ ട്രഡീഷണൽ കേരള തിരുവാതിര രേഖ നായർ, കലാകേന്ദ്ര സ്കൂൾ ഓഫ് ഡാൻസ് സംവിധാനം ചെയ്ത് , നിഷ ജോഫ്രിൻ, ഷീജ നിഷാദ് , ലൈസി അലക്സ് എന്നിവരുടെ കോർഡിനേഷനിൽ എല്ലാ പുതുമകളോടും കുടി അവതരിപ്പിക്കുന്നത് ഒരു വേറിട്ട കാഴ്ച ആയിരിക്കും. ന്യൂയോർക്കിൽ
തന്നെ ആദ്യമായി ആയിരിക്കും കേരള പിറവിയോട് അനുബന്ധിച്ചു ഒരു മെഗാ തിരുവാതിര സംഘടിപ്പിക്കുന്നത്.

നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയങ്ങൾ ആയ ബിന്ധ്യ ശബരി, ഗ്ലോബൽ മുദ്ര പെർഫോമിംഗ് ആർട്സ് ; ദേവിക നായർ , സാറ്റുവിക ഡാൻസ് അക്കാഡമി;ജെഹൂം ഡാൻസ് അക്കാഡമി തുടങ്ങിയ ഡാൻസ് ഗ്രൂപ്പുകളുടെ വിവിധ ഡാൻസ് പ്രോഗ്രാമുകളും ഷൈൻ റോയി & ടീം അവതരിപ്പിക്കുന്ന കേരള പിറവി തബല ഷോ, സെയിന്റ് സിംഫണി പിയാനോ സ്കൂളിന്റെ കീബോർഡ് പെർഫോമൻസ് തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തിയാണ് കേരള പിറവി ആഘോഷം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഭാഷയുടെ ഒരുമ എന്നതിനപ്പുറം സംസ്‌കാരത്തിന്റെ, സര്‍വോപരി മനസ്സുകളുടെ ഒരുമ കൂടിയാണ് കേരളപ്പിറവി എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി ഒറ്റമനസ്സായി മലയാളിസമൂഹം നിലനില്‍ക്കുന്ന ഒരു കേരളം. ഏതു രാജ്യത്തേക്കു കുടിയേറി ജീവിച്ചാലും പൈതൃകസമ്പത്തായി ലഭിച്ച സംസ്ക്കാരവും ഭാഷയും ഇടമുറിയാതെ കാത്തു സുക്ഷിക്കേണ്ടത് ഇന്നത്തെയും നാളെത്തയും തലമുറകളോടുള്ള ഒരോ വിദേശ മലയാളിയുടെയും കടമയാണെന്ന് മലയാളികളായ നാം വിശ്യസിക്കുന്നു.

കേരള പിറവിയും ഇന്ത്യൻ ഹെറിറ്റേജ് സെലിബ്രേഷനും അതിമനോഹരമായ കലാ പരിപാടികളുമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ട്രൈസ്റ്റേറ്റിലെ മിക്ക മലയാളീ സംഘടനകളും ഫൊക്കാന, ഫോമാ എന്നി നാഷണൽ സംഘടനകളും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഈ പരിപാടി വമ്പിച്ച വിജയമാക്കാൻ ഏവരേയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡോ. ആനി പോൾ, രേഖ നായർ മറ്റു സംഘാടകർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *