വാഷിംഗ്ടണ്‍ ഡി.സി.: ബൈഡന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായ ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ ‘ഫോര്‍ഗിവ്‌നസ്’ പദ്ധതിയുടെ ഭാഗമായി 1.3 ബില്യണ്‍ ഡോളര്‍ കടം എഴുതി തള്ളുവാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു. ഇതു സംബന്ധിച്ചു അറിയിപ്പു മാര്‍ച്ച് 31ാം തീയ്യതിയാണ് പുറത്തു വിട്ടത്. 230,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്നും അറിയിപ്പില്‍ പറയുന്നു.

ഫെഡറല്‍ ലോണ്‍ എഴുതി തള്ളഇയ പല വിദ്യാര്‍ത്ഥികള്‍ക്കും വീണ്ടും ലോണ്‍ ബാലന്‍സ് കാണിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ നല്‍കിയിരുന്നവര്‍ അവരുടെ റിക്കാര്‍ഡുകള്‍ ശരിയായി പുതുക്കി സൂക്ഷിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും ചൂണ്ടികാണിച്ചിട്ടുണ്ട്. കോവിഡ് 19 എമര്‍ജന്‍സിയുടെ ഭാഗമായി ലഭിച്ച ഫണ്ട് ഇത്തരം ലോണ്‍ കമ്പനികള്‍ ശരിയായി വിനിയോഗിക്കാത്തതും കാരണമായി പറയുന്നു.

സ്റ്റുഡന്റ് ലോണ്‍ ഒഴിവാക്കി കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ലോണിന് അപേക്ഷിക്കുവാനുള്ള അവസരം നിഷേധിച്ചിട്ടില്ല.

‘സ്റ്റുഡന്റ് ലോണ്‍ ഫോര്‍ ഗിവ്‌നസ്സ്’ ആവശ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച വെര്‍മോണില്‍ നിന്നുള്ള സെനറ്റര്‍ ബര്‍ണി സാന്റേഴ്‌സ് ശക്തമായി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുവജനങ്ങളുടെയും, വിദ്യാര്‍ത്ഥികളുടെയും വോട്ടുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സമാഹരിക്കുവാന്‍ കഴിഞ്ഞതു ബൈഡന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *