കോൺഗ്രസ് നേതാ വും പിറവം നഗര പിതാവും,കേരള മുനിസിപ്പാലിറ്റി അസ്സോസിയേഷിൻറെ സെക്രെട്ടറിയും ആയ സാബു കെ ജേക്കബിനു പിറവം അസോസിയേഷനും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ ന്യൂ യോർക്ക് ചാപ്റ്ററും സംയുകതമായി ന്യൂ റോഷലിലെ ഷെർലിസ് റെസ്റ്റോറന്റിൽ വെച്ച് വൻപിച്ച സ്വികരണം നൽകി. ഭാര്യ പ്രീതി ജേക്കബിനൊപ്പമാണ് സാബു ജേക്കബ് യോഗത്തിൽ പങ്കെടുത്തത്.

ബാബു തുമ്പയിൽ ആമുഖ പ്രസംഗം നടത്തി , സാബുജേക്കബിനെയും ഭാര്യ പ്രീതി ജേക്കബിനെയും സദസിന് പരിചയപ്പെടുത്തി. പിറവം നേറ്റീവ് അസോസിയേഷന്റെ സെക്രട്ടറി ഷാജി ഏലിയാസ് ഏവർക്കും സ്വാഗതം രേഖപ്പെടുത്തി. .ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോയി ഇട്ടൻ അദ്ധ്യക്ഷ പ്രസംഗം നടത്തി.

പിറവം നഗര പിതാവ് എന്നതിനേക്കാൾ ഉപരി എന്റെ നല്ല ഒരു സുഹൃത്തുകൂടിയാണ് സാബു കെ ജേക്കബ്. മറ്റു പല രാഷ്ട്രീയ പ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി സാബുജേക്കബ് എന്നും ജനങ്ങളോട് ഒത്തുനിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ്. ജാതി മത, രാഷ്ട്രീയ വ്യത്യസം നോക്കാതെ സൗഹൃദം സൂക്ഷിക്കാനുള്ള സാബുവിന്റെ പ്രവർത്തന രീതി പ്രശംസനീയമാണ്. പിറവത്തിന്റെ അവസാന പഞ്ചായത്തു പ്രസിഡന്റും ആദ്യത്തെ നഗര പിതാവുമകനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു എന്നത് കൊണ്ട് അദ്ദേഹം എന്നും പിറവത്തിന്റെ ചരിത്രത്തിൽ ഉണ്ടായിരിക്കുമെന്നും ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.

ഫൊക്കാന എക്സി.വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ഹ്യൂമൻ റൈറ്റ് കമ്മീഷണർ തോമസ് കോശി, ജോസ് കടപ്പുറം(കൈരളി ടിവി ) ഫൊക്കാന വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, ഫൊക്കാന ജോയിന്റ് ട്രഷർ ഷീല ജോസഫ്, ഷെവലിയാർ ജോർജ് പടിയേടത്തു, സക്കറിയ പേരിയപ്പറും, മത്തായി ചാക്കോ(Lions Club District Governor)മുൻ ഫൊക്കാന സെക്രട്ടറി ടെറൻസൺ തോമസ്, വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ .ജി . ജനാർദ്ദനൻ , ബിനോയി തേനാശ്ശേരി,ബെന്നി തോമസ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

സാബു കെ ജേക്കബ് തന്റെ പ്രസംഗത്തിൽ നഗര പിതാവ് എന്ന രീതിയിൽ കഴിഞ്ഞ ഒൻപതു വർഷമായി ചെയ്ത കാര്യങ്ങൾ അക്കമിട്ടു ന്യൂയോർക്കിലുള്ള നാട്ടുകാരോട് വിവരിച്ചു.

ബാബു തുമ്പയിൽ ഇതിൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. കുറഞ്ഞ കാലത്തിനുള്ളിൽ സാബു കെ ജേക്കബിനു പിറവത്തെ ജനങ്ങളുടെ പ്രിയങ്കരനാവാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയും , കൂടുതൽ കാര്യങ്ങൾ ജനങ്ങളോടൊപ്പം നിന്ന് ചെയ്യുന്നു എന്നതുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീകുമാർ ഉണ്ണിത്താൻ

By admin

Leave a Reply

Your email address will not be published. Required fields are marked *