ഡാളസ് : സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പായുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാന്‍ ഡാളസ് നിവാസികള്‍ക്ക് അവസരം ഒരുങ്ങുന്നു.

ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 23rd, 24th & 25th (വെള്ളി ശനി ഞായർ ) തീയതികളില്‍ ഫാർമേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് (11550 Luna Rd, Dallas, TX 75234) നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷണില്‍ വെരി.റവ.ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പാ തിരുവചനപ്രഘോഷണം നടത്തും. വൈകിട്ട് 6:30 മുതല്‍ 9 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

വചനപ്രഘോഷണങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കുകയും. ദൈവിക സ്‌നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവര്‍ത്തകനാണ് പൗലോസ് പാറേക്കര അച്ചന്‍. ഈ വൈദികശ്രേഷ്ഠന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും കണ്‍വന്‍ഷന്‍ യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കുന്നതിനും ജാതിമത ഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കണ്‍വന്‍ഷന്‍ യോഗങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

റവ.ഡോ. എബ്രഹാം മാത്യു -214-886-4532
റവ ബ്ലെസിൻ കെ. മോൻ -972-951-0320
ജോബി. ജോൺ – 214-235-3888 (കൺവീനർ )
ജോ ഇട്ടി – 214-604-1058 (സെക്രട്ടറി )
ഫെബിൻ ജോജി (ട്രഷറർ ) – 469 356 3621

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *