ന്യൂയോർക് :-ജനുവരി 1, 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി ഒരുക്കുന്ന മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുളള അപൂര്‍വ രേഖകളും ചിത്രങ്ങളും കൈവശമുളളവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ അവസരം.സ്വദേശത്തേയും വിദേശത്തെയും പഴയകാല ചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, സുവനീറുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍, രേഖകള്‍, കുറിപ്പുകള്‍, യാത്രാ രേഖകള്‍, തപാല്‍ മുദ്രകള്‍ ഇവ കൈവശമുളളവര്‍ക്ക് അവയുടെ പകര്‍പ്പുകള്‍ നേരിട്ടോ തപാലിലോ ഇ-മെയിലിലോ അയയ്ക്കാം. പ്രദര്‍ശിപ്പിക്കുന്ന രേഖകള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം സമ്പാദകരുടെ വിവരവും ഉള്‍പ്പെടുത്തും. താത്പര്യമുളളവര്‍ ഡിസംബര്‍ 10 നകം lksmediasummit2019@gmail.com എന്ന ഇ-മെയിലിലോ സെക്രട്ടറി, കേരള മീഡിയ അക്കാദമി, ടി.സി 9/1487, ഐസിഐസിഐ ബാങ്കിന് എതിര്‍വശം, ശാസ്തമംഗലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിലോ ബന്ധപ്പെടുക. വിശദാംശങ്ങള്‍ക്ക് മൊബൈല്‍ : 9061593969.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *