വാഷിങ്ടൻ ∙ രാജ്യത്ത് എല്ലാവർക്കും കോവിഡ് വാക്സീൻ ലഭിക്കുന്നതുവരെ മാസ്ക്ക് ധരിക്കണമെന്ന് പ്രസിഡന്റ് ബൈഡൻ റസ്ക്യു പ്ലാനിനെകുറിച്ചു വിശദീകരിക്കുന്നതിനിടയിൽ പറഞ്ഞു. അമേരിക്കയിലെ എല്ലാ വൈദീകരും, പാസ്റ്റർമാരും, മാസ്ക്ക് എന്തുകൊണ്ടു ധരിക്കണമെന്നതിനെകുറിച്ചു വിശദീകരിക്കുകയും, മാസ്ക്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണമെന്നും ബൈഡൻ അഭ്യർഥിച്ചു.

അധികാരം ഏറ്റെടുത്ത ജനുവരിയിൽ തന്നെ ബൈഡൻ അമേരിക്കയിലെ എല്ലാവരും അടുത്ത 100 ദിവസം മാസ്ക്ക് ധരിക്കണമെന്ന് അഭ്യർഥന നടത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും വാക്സീൻ നൂറു ദിവസത്തിനകം വിതരണം ചെയ്യാൻ കഴിയുമെന്ന് ആത്മവിശ്വാസമാണ് ബൈഡനെ കൊണ്ടു അങ്ങനെയൊരു അഭ്യർഥന നടത്തുവാൻ പ്രേരിപ്പിച്ചത്.

നൂറു ദിവസത്തിനുള്ളിൽ 100 മില്യന്‍ ഡോസ് വാക്സീൻ ലഭ്യമാക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തെങ്കിലും, ഇതുവരെ സിഡിസിയുടെ കണക്കനുസരിച്ചു 92 മില്യൻ ഡോസ് നൽകുവാനേ കഴിഞ്ഞിട്ടുള്ളൂ. അമേരിക്കയിൽ വാക്സീൻ കണ്ടെത്തി വിതരണം ചെയ്യുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനം നടത്തിയിരുന്നു. സാധാരണ നിലയിൽ ഒരു വാക്സീൻ കണ്ടെത്തി പരീക്ഷണങ്ങൾക്കുശേഷം ഫെഡറൽ അനുമതി ലഭിക്കണമെങ്കിൽ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരും.

സമ്മർ അവസാനിക്കുന്നതോടെ 300 മില്യന്‍ അമേരിക്കക്കാർ്ക്കു വാക്സീൻ നൽകാൻ കഴിയുമെന്നാണു ബൈഡൻ പ്രതീക്ഷിക്കുന്നത്.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *