വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കയിലെ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന മെഡികെയര്‍ ആനുകൂല്യങ്ങളോടൊപ്പം ഡെന്റല്‍ , വിഷന്‍ , ഹിയറിംഗ് എയ്ഡ് ആനുകൂല്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന സമ്മര്‍ദവുമായി ബര്‍ണി സാന്റേഴ്സും ചക്ക് ഷുമ്മറും.

ഡെമോക്രാറ്റിക്ക് പാര്‍ട്ടി സെനറ്റര്‍മാരായ ഇരുവരും ജൂണ്‍ 20 ഞായറാഴ്ചയാണ് ഈ നിര്‍ദേശം ബൈഡന് മുന്‍പില്‍ സമര്‍പ്പിച്ചത് .

1960 മുതല്‍ മില്യണ്‍ കണക്കിന് പ്രായമായ അമേരിക്കന്‍ പൗരന്മാര്‍ക്ക് മെഡികെയര്‍ ആനുകൂല്യം ലഭിച്ചിരുന്നുവെങ്കിലും വിഷന്‍ , ഡെന്റല്‍ , ഹിയറിംഗ് ആനുകൂല്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വലിയ തുക ഇതിനുവേണ്ടി ചിലവഴിക്കേണ്ടി വന്നിരുന്നുവെന്നും പലരും ഇതുകൊണ്ട് തന്നെ ചികിത്സ വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടായിരുന്നു .

സെനറ്റ് മെജോറിറ്റി ലീഡര്‍ ഷുമ്മര്‍ കഴിഞ്ഞ എപ്രില്‍ മാസം പ്രസിഡന്റ് ബൈഡന്‍ കൊണ്ട് വന്ന അമേരിക്കന്‍ ജോബ്‌സ് ആന്‍ഡ് ഫാമിലി പ്ലാനില്‍ ഈ ആനുകൂല്യം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സെന്റ് ഹൗസ് ഈ ആവശ്യം നിരാകരിച്ചു .

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ 2020 ല്‍ നടത്തിയ പഠനത്തില്‍ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ള അഞ്ചില്‍ ഒരാള്‍ക്ക് ഡെന്റല്‍ ചികിത്സ ശരിയായി ലഭിക്കാത്തതിനാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു .

വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്റര്‍ ബെര്‍ണിയും മെജോറിറ്റി ലീഡര്‍ ഷുമ്മറും കൊണ്ട് വന്ന നിര്‍ദേശങ്ങള്‍ സെനറ്റും ബൈഡനും അംഗീകരിക്കുകയാണെങ്കില്‍ അമേരിക്കയിലെ മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ചു ഇത് വളരെയേറെ പ്രയോജനപ്പെടും .

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *