വാഷിംഗ്ടണ്‍ ഡി.സി: പ്രസിഡന്റ് ബൈഡന്‍ മാര്‍ച്ച് 30ന് പ്രഖ്യാപിച്ച പതിനൊന്ന് ജഡ്ജിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി രൂപ രംഗ പുട്ടഗുണ്ടയും ഉള്‍പ്പെടുന്നു. ഡി.സി. റെന്റല്‍ ഹൗസിംഗ് കമ്മീഷനില്‍ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന രൂപരംഗയെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സുപ്പീരിയര്‍ കോടതി ജഡ്ജിയായിട്ടാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. 2013 മുതല്‍ 2019 വരെ സോളോ പ്രാക്ടീഷ്നറായിരുന്നു.

2008 മുതല്‍ 2010 വരെ ഡി.സി. സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി വില്യം എം. ജാല്‍സന്റെ ലൊ ക്ലാര്‍ക്കായിരുന്നു. 2002ല്‍ വാസ്സര്‍ കോളേജില്‍ നിന്നും ബിരുദവും 2007ല്‍ ഒഹായെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി. യു.എസ്. സെനറ്റ് രൂപായുടെ നിയമനം അംഗീകരിക്കുകയാണെങ്കില്‍ യു.എസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഫോര്‍ ദി ഡിസ്ട്രികറ്റ് ഓഫ് ഡി.സി.യില്‍ നിയമനം ലഭിക്കുന്ന ആദ്യ വനിതാ ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക്ക് ഐലന്റ് ജഡ്ജിയായിരിക്കും.

രൂപ രംഗയോടൊപ്പം നാമനിര്‍ദേശം ചെയ്യപ്പെട്ട 11 പേരില്‍ ജഡ്ജി സാഹിദ് എന്‍ ഖുറൈഷിയും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ നിയമനവും സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. ഫെഡറല്‍ ജഡ്ജി സ്ഥാനത്തേക്ക് ബൈഡന്‍ നോമിനേറ്റ് ചെയ്യുന്ന ആദ്യ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ജഡ്ജിയായിരിക്കും ഖുറൈഷി. അമേരിക്കന്‍ നീതി ന്യായവ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യരായ ജഡ്ജിമാരെയാണ് ഉയര്‍ന്ന പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *