ഫൊക്കാന വാഷിങ്ങ്ടൺ DC കോർ കമ്മിറ്റി മീറ്റിങ്ങ് മുൻ റീജിയണൽ വൈസ് പ്രസിഡന്റ് എറിക് വി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നവംബർ 22 വെള്ളിയാഴ്ച സിൽവർ സ്പ്രിങ്ങിൽ യോഗം ചേർന്ന് ഫൊക്കാനയുടെ റീജിയണൽ കൺവെൻഷൻ നടത്തുന്നതിനെ പറ്റിയും റീജിയന്റെ പ്രവർത്തനങ്ങളെ പറ്റിയും വിലയിരുത്തി.

എറിക് വി മാത്യു പങ്കെടുത്തവർക്ക് സ്വാഗതം രേഖപ്പെടുത്തി, ബോർഡ് ഓഫ് ട്രസ്റ്റീ മെംബേർ ബെൻ പോൾ, യൂത്ത് നാഷണൽ കമ്മിറ്റി മെംബർ സ്റ്റാൻലി ഏതുനിക്കൽ , ഫൊക്കാന ഫൗണ്ടേഷൻ സെക്രട്ടറി വിപിൻ രാജ് എന്നിവർ ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. 2020 ജൂലൈ 9 മുതൽ 12 വരെ അറ്റ്ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോർട്ടിൽ വെച്ച് നടക്കുന്ന ഫൊക്കാനയുടെ അന്തർദ്ദേശീയ കൺവൻഷനിൽ വാഷിങ്ങ്ടൺ റിജിനിൽ നിന്നും മാക്സിമം ആൾക്കാരെ പങ്കെടുപ്പിക്കുവാനും അതിനുള്ള പ്രവർത്തങ്ങളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു. ആബാലവൃദ്ധം ജനങ്ങൾക്കും ആസ്വദിക്കുവാൻ സാധിക്കുന്ന കാസിനോ നഗരമായ അറ്റ്ലാന്റിക് സിറ്റിയിൽ കൺവൻഷൻ നടക്കുബോൾ കൺവെൻഷനെ പറ്റി കൂടുതൽ അറിയാനുണ്ട് , നാഷണൽ കമ്മിറ്റയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും തിരുമാനിച്ചു.

കോർ കമ്മിറ്റി ഫൊക്കാനയുടെ 2020-22 ടേമിലേക്കുള്ള ഇലക്ഷനെ പറ്റിയും യോഗം ചർച്ച ചെയ്‌തു. മുൻ ജനറൽ സെക്രട്ടറി ഷാഹി പ്രഭാകരൻ, മുൻ നാഷണൽ കമ്മിറ്റി മെംബേർ ബോസ് വർഗീസ് എന്നിവർ റിജിനിൽ നിന്നും കൂടുതൽ ആളുകൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും നാഷണൽ കമ്മിറ്റിയിലേക്കും മത്സരിക്കണമെന്നും അതിന് വേണ്ടി പ്രവർത്തിക്കാനും തീരുമാനിച്ചു. ഏറ്റവും കുറഞ്ഞത് മുന്ന് പേരെങ്കിലും എക്സിക്യൂട്ടീവിലും, നാഷണൽ കമ്മിറ്റിയിലേക്കും മത്സരിക്കാനും തീരുമാനിച്ചു.

വാഷിങ്ങ്ടൺ DC യിലും പരിസരത്തുമുള്ള അസ്സോസിയേഷനുകളുടെ പുതിയ കമ്മിറ്റി ജനുവരിയിൽ പ്രവർത്തനം തുടങ്ങും എന്നതിനാൽ അസോസിയേഷന്റെ പുതിയ പ്രസിഡന്റുമാരെ ഉൾപ്പെടുത്തി ജനുവരിയിലോ , ഫെബ്രുവരിയിലെ യോഗം കുടി മത്സരിക്കുന്ന കാന്റിഡേറ്റിന്റെ പേര് വിവരം അനൗൻസ് ചെയ്യുന്നതായിരിക്കും.

കഴിഞ്ഞ വർഷങ്ങളിലേത്‌ പോലെ വാഷിങ്ങ്ടൺ DC ഏരിയയിൽ നിന്നും മത്സരിക്കുന്ന കാന്റിഡേറ്റിനെ പാനലിനു അതീതമായി റിജിനിൽ നിന്നും സപ്പോർട്ട് ചെയ്യുവാനും തീരുമാനിച്ചു. വിപിൻ രാജ് പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.

ശ്രീകുമാർ ഉണ്ണിത്താൻ

By admin

Leave a Reply

Your email address will not be published. Required fields are marked *