ഫ്ലോറിഡ : ഫൊക്കാന ഫ്ലോറിഡ റീജിയണല്‍ സ്‌പെല്ലിംഗ് ബി മത്സരം നവംബർ 30 ന് ശനിയാഴ്ച് വൈകിട്ട് 3 മണിമുതല്‍ KNAI THOMMAN SOCIAL HALL ളിൽ വെച്ച് (225 North Dover Road, Dover, Tampa, FL 33527) നടക്കും. റീജിയണല്‍ മത്സരങ്ങളിൽ വിജയിക്കുന്നവര്‍ക്ക് 2020 ജൂലൈ 9 മുതൽ 12 വരെ അറ്റ്ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോർട്ടിൽ വെച്ച് നടത്തുന്നു ഫൊക്കാനയുടെ പത്തൊമ്പതാമത് നാഷണല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള ഫൊക്കാന സ്‌പെല്ലിംഗ് ബി മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടും.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നവംബർ 29 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയേണ്ടതാണ്. റീജിയനുകളില്‍ മല്‍സരങ്ങള്‍ നടത്തി ഒന്നും, രണ്ട്, മുന്നും സ്ഥാനങ്ങള്‍ നേടന്നു കുട്ടികള്‍ക് ഫൊക്കാന നാഷണൽ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പകെടുക്കാന്‍ കഴിയുന്നതാണ്. അഞ്ചു മുതല്‍ ഒമ്പതാം ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികാള്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാഷണല്‍ മത്സരത്തില്‍ ഒന്നും, രണ്ട്, മുന്നും സ്ഥനങ്ങള്‍ നേടുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതുപോലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡും,ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു.

വൈകിട്ട് 5 മണിമുതൽ നടക്കുന്ന ഫൊക്കാന റീജിണൽ കൺവെൻഷനലിൽ റീജണിൽ നിന്നുള്ള വിജയികൾക്ക് സമ്മാനവും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും . കുട്ടികളുടെ വിവിധ കല പരിപാടികൾ ആണ്‌ ഫൊക്കാന റീജിയണല്‍ കിക്ക്‌ഓഫ്‌ നോടൊപ്പം ചിട്ട പെടുത്തിയിട്ടുള്ളത്‌.

ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോൻ ആന്റണി, ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ് ,വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ, നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കേരള കൺവെൻഷൻ ചെയർ ജോർജി വർഗീസ്, മുൻ ഫൊക്കാന പ്രസിഡന്റ് കമാണ്ടർ ജോർജ് കോരുത്,ഫൗണ്ടേഷൻ വൈസ് ചെയർ സണ്ണി മറ്റമന,ഫിനാൻസ് കമ്മറ്റി ചെയർ ബാബു സ്റ്റീഫൻ ,ഓഡിറ്റർ ചാക്കോ കുരിയൻ,മുൻ ഫൗണ്ടേഷൻ ചെയർ ജേക്കബ് പടവത്തിൽ , നാഷണൽ കമ്മിറ്റി മെംബേർ രാജീവ് കുമാരൻ , റീജിണൽ വൈസ് പ്രസിഡന്റ് ജോൺ കല്ലോലിക്കൽ തുടങ്ങി നിരവധി ദേശീയ നേതാക്കളും സാമൂഹ്യസാംസ്‌ക്കരിക രംഗങ്ങളിലെ പ്രമുഖരും കിക്ക്‌ഓഫിൽ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌.

ഏവരേയും സ്‌പെല്ലിംഗ് ബി മത്സരത്തിന് ശേഷം നടക്കുന്ന സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നുതായി ഫൊക്കാന ഫ്ലോറിഡ റീജിണൽ വൈസ് പ്രസിഡന്റ് ജോൺ കല്ലോലിക്കൽ (813 -484 -3437) സ്‌പെല്ലിംഗ്‌ ബി പ്രോഗ്രാം ഡയറക്ടർ വിജയൻ നായർ (813 -334 -1293 ) സ്‌പെല്ലിംഗ് ബീ ചെയർമാൻ ഫൌണ്ടേഷൻ വൈസ് ചെയർ സണ്ണി മറ്റമന(813 -334 -1293 ) എന്നിവർ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

By admin

Leave a Reply

Your email address will not be published. Required fields are marked *