ഹാക്കന്‍സാക്ക്, ന്യുജെഴ്‌സി: സ്‌റ്റേറ്റില്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ബെര്‍ഗന്‍ കൗണ്ടിയൂടെ ആഭിമുഖ്യത്തില്‍ നടത്തിയ വര്‍ണാഭമായ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ക്കു പ്രൊഫ. സണ്ണി മാത്യൂസിനെയും സാമൂഹിക സേവനരംഗത്തെ സഭാവനകള്‍ക്കും ഷിജോ പൗലോസിനെയും കൗണ്ടിയുടെ അവാര്‍ഡ് നകി ആദരിച്ചു.

കൗണ്ടി ആസ്ഥാനത്തിനു മുന്നില്‍ ഒരുക്കിയ ടെന്റില്‍ മലയളികളടക്കം വലിയൊരു സദസിനെ സാക്ഷി നിര്‍ത്തി കൗണ്ടി എക്‌സിക്യൂട്ടിവ് ജയിംസ് ടെഡെസ്‌കോ അവാര്‍ഡുകള്‍ സമ്മാനിച്ചു. മറ്റ് അവാര്‍ഡ് ജേതാക്കള്‍: സാമൂഹിക സേവനം: സുനീത ദേവന്‍; മെഡിക്കല്‍ രംഗം: ഡോ. ജാഫര്‍ എ. റാസ, ഡോ. മ്രുദുല ശുക്ല. സാംസ്കാരിക രംഗം: സുനിത കപൂര്‍; ശാസ്ത്ര സാങ്കേതിക രംഗത്തെ സംഭാവന: സുരിന്ദര്‍ ചദ്ദ.

ഷെറീഫ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പോലീസിന്റെ കളര്‍ ഗാര്‍ഡൊടു കൂടി ആരംഭിച്ച സമേളനത്തില്‍ ഓഫീസര്‍ ലിറ്റി തോമസ് പ്ലെഡ്ജ് ഓഫ് അലിജിയന്‍സ് ചൊല്ലി. മാവായിലെ ഹിന്ദു സമാജ് ക്ഷേതത്തിലെ പൂജാരി സുരു സൂര്യകാന്ത് ശുക്ല ദീപം തെളിയിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു. കൗണ്ടി എക്‌സിക്യൂട്ടിവ് ടെഡെസകോ ഇന്ത്യന്‍ പതാക ഉയര്‍ത്തി.

ടെനാഫ്‌ലൈ ടൗണ്‍ കൗണ്‍സില്‍മാന്‍ വേണു മേനോന്‍ ലോകത്തിനു ഇന്ത്യ നല്കിയ സംഭാവനകളും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര പുരോഗതികളും വിവരിച്ചു.

ഓഗസ്റ്റ് 15 കൗണ്ടിയില്‍ ഇന്ത്യന്‍ സ്വതന്ത്ര്യ ദിനമായി പ്രഖ്യപിച്ചു കൊണ്ടുള്ള ഉത്തരവ്‌ടെഡസ്‌കോ ടി.വി. ഏഷയുടെ എച്ച്.ആര്‍ ഷാക്കു കൈമാറി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും കൗണ്ടിയില്‍ താമസിക്കുന്ന 30000ല്‍ പരമുള്ള ഇന്ത്യാക്കരുടെ സേവനങ്ങളൂം അതില്‍ എടുത്തു കാട്ടി.

ബിന്ധ്യ പ്രസാദിന്റെ നേത്രുത്വത്തിലൂള്ള മയൂര സ്കൂള്‍ ഓഫ് ആര്‍ട്ട്‌സ്, മ്യുസിക്ക് സുനിതാ അക്കാഡമി ഓഫ് മ്യൂസിക്ക്, മാവാ ഹിന്ദു സമാജ് ടെമ്പിള്‍ എന്നിവ ന്രുത്തവും ഗാനങ്ങളും അവതരിപ്പിച്ചു.

ബെര്‍ഗന്‍ഫെല്‍ഡിലെ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ റവ. പ്രകാശ് ജേക്കബ് ജോണ്‍ അനുഗ്രഹ പ്രാര്‍ഥന നടത്തി.

ഒട്ടേറെ മലയാളികള്‍ പങ്കെടുത്തു. ടി.എസ്. ചാക്കോ, സജിമോന്‍ ആന്റണി, ജോയി ചാക്കപ്പന്‍, സുനില്‍ ്രൈടസ്റ്റാര്‍, പോള്‍ കറുകപ്പള്ളീല്‍, എല്‍ദോ പോള്‍, ദേവസി പാലാട്ടി തുടങ്ങി ഒട്ടേറെ പേര്‍ എത്തി.

പ്രൊഫ. സണ്ണി മാത്യൂസിനും ഷിജോ പൗലോസിനും തികച്ചും അര്‍ഹമായ അംഗീകാരമാണ് കൗണ്ടിയില്‍ നിന്നു ലഭിച്ചത്. ഇത് മലയാളി സമൂഹത്തിനും അഭിമാനമായി.

1970 മുതല്‍ 27 വര്‍ഷം കോട്ടയം സി.എം.എസ്. കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി മാത്യുസ്
മല്ലപ്പള്ളി സ്വദേശിയാണ്. ന്യൂ മില്‍ഫോര്‍ഡില്‍ താമസം.

ഭാര്യ സൂസന്‍ അധ്യാപിക. മൂന്ന് മക്കള്‍ സ്മിത, സ്‌നേഹ, സൗമ്യ. എല്ലാവരും വിവാഹിതര്‍

മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, തിരുവല്ല മാര്‍ത്തോമ്മ കോളേജ്, എസ് ബി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭാസം. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ ബിരുദവും നേടി. മര്‍ത്തോമ്മാ കോളജില്‍ പഠിക്കുമ്പോള്‍ കോളജ് യൂണിയന്‍ സെക്രട്ടറി ആയിരുന്നു.

അഞ്ച് വര്‍ഷം നൈജീരിയന്‍ സര്‍ക്കാറിലും സേവനമനുഷ്ടിച്ചു19781983

സ്റ്റുഡന്റ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേത്രുത്വം നല്കി. എഫക്ടിവ് കമ്യൂണിക്കേഷന്‍പരിശീലകനായിരുന്നു. 19921993 ല്‍ സിഎംഎസ് കോളേജിന്റെ 175ാം വാര്‍ഷികത്തിന്റെയും ബെഞ്ചമിന്‍ ബെയ്‌ലി ബൈസെന്റനറി ആഘോഷങ്ങളുടെയും കണ്‍വീനറായി സേവനമനുഷ്ഠിച്ചു.

ജോര്‍ജ്ജ് സുദര്‍ശന്‍ സെന്റര്‍ ഫോര്‍ ഫിസിക്‌സ് & കമ്പ്യൂട്ടര്‍ സയന്‍സിലെ സ്റ്റാഫിലും പ്രവര്‍ത്തിച്ചു

1997 ല്‍ യുഎസിലെത്തിയ ശേഷം ന്യുവാര്‍ക്ക് ഹൗസിംഗ് അതോറിറ്റിയുടെ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റായി പ്രവര്‍ത്തിച്ചു. പസായിക് കമ്മ്യൂണിറ്റി കോളേജിലെ അഡ്ജംക്ട് പ്രൊഫസറും പാറ്റേഴ്‌സണില്‍ ഹൈസ്കൂള്‍ ഇംഗ്ലീഷ് ടീച്ചറുമാണ്.

നാട്ടില്‍ വൈസ് മെന്‍സ് ക്ലബില്‍ സജീവമായിരുന്നു. സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്റെ ലഫ്ടനനറ്റ് റീജിയണല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്ക റീജിയന്‍ ചെയര്‍മാനായും ബെഗന്‍ കൗണ്ടി ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

പെന്റകൊസ്റ്റല്‍ കോണ്‍ഫറന്‍സിന്റെ നാഷനല്‍ സെക്രട്ടറി (2005) ആയിരുന്നു. ഇപ്പോള്‍ ബെര്‍ഗന്‍ കൗണ്ടിയിലെ ഏഷ്യന്‍ അമേരിക്കന്‍ അഡൈ്വസറി കമ്മിറ്റി അംഗം.

അമേരിക്കയില്‍ ദ്രുശ്യവാര്‍ത്താ മാധ്യമ രംഗത്തിനു മികച്ച സംഭാവനകള്‍ നല്കിയ പ്രൊഡ്യൂസറും ക്യാമറാമാനുമാണ് ഷിജോ പൗലോസ്.

എറണാകുളം കൊറ്റമം സ്വദേശിയായ ഷിജൊ നാട്ടില്‍ ബിസിനസ് രംഗത്താണു പ്രവര്‍ത്തിച്ചത്. അമേരിക്കയില്‍ വന്നപ്പോള്‍ മാധ്യമ രംഗത്തേക്ക് ചുവടു മാറി. എം.സി.എന്‍. എന്ന ചാനലിനു വേണ്ടി ക്യാമറ ഓപ്പറേഷന്‍സ് പലരോടും ചോദിച്ച് പഠിച്ച് ക്യാമറാമാനാകുകയായിരുന്നു.

തുടര്‍ന്ന് രണ്ടു വര്‍ഷം ശാലോം ടിവിക്കു വേണ്ടി പ്രവര്‍ത്തിച്ചു. അതിനു ശേഷം ഏഷ്യാനെറ്റിന്റെ ഭാഗമായി. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ഇപ്പോള്‍ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍. അമേരിക്ക ഈ ആഴ്ച, യു.എസ്. വീക്ക്‌ലി റൗണ്ടപ്പ് എന്നിവക്കു പിന്നിലെ മുഖ്യ ശക്തി ഷിജൊ ആണ്. അമേരിക്കന്‍ കാഴ്ചകളുടെ ശില്പ്പിയായും പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ വെല്ലുവിളികളും നേട്ടങ്ങളും മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതില്‍ ഷിജൊ മികച്ച നേതൃത്വം നല്കി.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനങ്ങള്‍; കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിന്റെ തത്സമയ കവറേജ്; വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടനത്തിന്റെ തത്സമയ കവറേജ് എന്നിവയെല്ലാം ശ്രദ്ധേയമായ നേട്ടങ്ങളാണ്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാങ്കേതിക മികവിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അംഗീകൃത മീഡിയ പ്രൊഫഷണലാണ്. ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അക്രഡിറ്റേഷനുമുണ്ട്.

ഭാര്യ ബിന്‍സി ആര്‍.എന്‍. ആണ്. സ്കൂള്‍ വിദ്യാര്‍ഥിനികളായ മരിയ, മരിസ എന്നിവരാണു മക്കള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *