ചിക്കാഗൊ: ആഗസ്റ്റ് 15 ന് ചിക്കാഗൊയില്‍ നടന്ന ഓക്ഷനിന് പത്ത് സെന്റ് (ഡൈം) നാണയം 1.32 മില്യണ്‍ ഡോളറിന് യൂട്ടായില്‍ നിന്നുള്ള ബിസിനസ് മാന്‍ ഡെല്‍ലോയ് ഹാല്‍സന്‍ സ്വന്തമാക്കി.

സ്‌റ്റേക്ക്‌സ് ബൊവേഴ്‌സ് ഗാലറിയുടെ സ്ഥിതി വിവരക്കണക്കുകള്‍ അനുസരിച്ചു 1894 എസ് ബാര്‍ബര് ഡൈം ആകെ 24 എണ്ണമാണ് നിര്‍മ്മിച്ചിട്ടുള്ളത് ഇതില്‍ ഒമ്പതെണ്ണം മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്.

റിയല്‍ സാള്‍ട്ട്‌ലേക്ക് എം എല്‍ എസ് ടീം ഉടമസ്ഥനായ ഹാന്‍സണ്‍ ഇത്തരം നാണയം ശേഖരിക്കുന്നതില്‍ അതീവ തല്‍പരനാണ്. യു എസ് മിന്റിനുവേണ്ടി ചാള്‍സ് ഇ ബാര്‍ബര്‍ ഡിസൈന്‍ ചെയ്ത ചുരുക്കം ചില നാണയങ്ങളില്‍ ഒന്നാണിത്.

ജെറി ബുസ്സിന്റെ കൈവശമായിരുന്നു ഈ നാണയം സൂക്ഷിച്ചിരുന്നത്. 1988 ല്‍ ഈ നാണയം ലേലം ചെയ്യപ്പെട്ടിരുന്നു.

2016 ല്‍ ഇതേ തരത്തിലുള്ള ഡൈം പേര്‍വെളിപ്പെടുത്തുവാനാഗ്രഹിക്കാത്ത ഒരാള്‍ 2 മില്യണ്‍ ഡോളറിനാണ് ലേലത്തില്‍ പിടിച്ചത്. ഡേവിസ് ലോറന്‍സ് റെയര്‍ കോയ്ന്‍സ് പ്രസിഡന്റ് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *