സെന്റ്ചാള്‍സ് (മിസ്സോറി): പതിനൊന്ന് വയസ്സുകാരി ജന്മം നല്‍കിയത് 17 വയസ്സുള്ള സഹോദരന്റെ മകനെ. മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് പോലീസ്.

സെന്റ് ചാള്‍സി(മിസ്സോറി)ലുള്ള വീട്ടില്‍ വച്ചാണ് പതിനൊന്നുകാരി പ്രസവിച്ചത്. ബാത്ത് ടബില്‍ പ്രസവിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കാത്തതിനാണ് മാതാപിതാക്കള്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.

മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. അംബ്ലിക്കന്‍ കോഡില്‍ നിന്നും പ്ലാസന്റാ മാറ്റം ചെയ്യാത്ത നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്.

മുന്‍ കാമുകിയുടെ കുട്ടിയാണെന്നും അവളാണ് കുട്ടിയെ വീടിനു മുമ്പില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതെന്നുമാണു പെണ്‍കുട്ടിയുടെ പിതാവ് ആദ്യം പൊലീസിനെ അറിയിച്ചത്. പൊലീസ് ചോദ്യം ചെയ്തതോടെ ജനിച്ച കുട്ടി തന്റെ മകളുടേതാണെന്നും തന്റെ മകനാണ് ഇതിനു ഉത്തരവാദി എന്നും സമ്മതിക്കുകയായിരുന്നു. സഹോദരിയുമായി നിരവധി തവണ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എന്നാല്‍ ഗര്‍ഭിണിയാണെന്നു അറിയില്ലായിരുന്നുവെന്നുമാണ് പതിനേഴുകാരനായ സഹോദരന്‍ പൊലീസിനെ അറിയിച്ചത്. മാതാപിതാക്കളേയും മകനേയും സെന്റ് ചാള്‍സ് കൗണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ജയിലില്‍ അടച്ചു. മാതാവിനു 10,000 വും പിതാവിന് 100,000വും മകന് 300,000 ഡോളറിന്റെയും ജാമ്യം അനുവദിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *