വാഷിങ്ടൻ ∙ ന്യുയോർക്ക് ഗവർണർ ആൻഡ്രു കുമൊക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെ സ്വന്തം പാർട്ടി നേതാക്കൾ തന്നെ അപലപിക്കുകയും, ഗവർണറുടെ രാജി ആവശ്യപ്പെടുകയും ചെയ്തിട്ടും സംഭവത്തിൽ പ്രതികരിക്കാതെ വൈസ് പ്രസിഡന്റ് കമല ഹാരിസ്. കഴിഞ്ഞ ദിവസം യുഎൻ സംഘടിപ്പിച്ച സമ്മേളനത്തിൽ ജനാധിപത്യം സംരക്ഷിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിലും സ്ത്രീകൾ വഹിക്കുന്ന പങ്കിനെ മുക്തകണ്ഠം പ്രശംസിച്ച കമല, അമേരിക്ക മുഴുവനും ചർച്ച ചെയ്യപ്പെടുന്ന ഗവർണർക്കെതിരെയുണ്ടായ ആരോപണങ്ങളെ കുറിച്ചു പ്രതികരിക്കാതിരുന്നത് ഏവരെയും അദ്ഭുതപ്പെടുത്തി.

2018 ൽ സുപ്രീം കോടതി ജഡ്ജിയായി നോമിനേറ്റ് ചെയ്ത കവനോയുടെ സെനറ്റ് കൺഫർമേഷനിൽ, അദ്ദേഹത്തിനെതിരെ ഉയർന്ന ലൈംഗീകാരോപണങ്ങളെ കുറിച്ചു ക്രോസ് വിസ്താരം നടത്തുകയും, സ്ത്രീകളുടെ സംരക്ഷകയായി രംഗത്തെത്തുകയും ചെയ്ത കമല എന്തുകൊണ്ട് ഈ സന്ദർഭത്തിൽ നിശബ്ദത പാലിക്കുന്നുവെന്നാണു കമലയുടെ ആരാധകർ പോലും ചോദിക്കുന്നു.

അതേ സമയം ലൈംഗീകാരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷൻ ഗവർണർ കുറ്റക്കാരനാണെന്നും കണ്ടെത്തിയാൽ രാജി ആവശ്യപ്പെടുമെന്നാണ് ഇന്നു പ്രസിഡന്റ് ബൈഡൻ അഭിപ്രായപ്പെട്ടത്.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *