പ്രവാസി മലയാളി സമൂഹത്തിനു പ്രത്യേകിച്ചു കനേഡിയന്‍ മലയാളി സമൂഹത്തിനു റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നതായി പദ്മശ്രീ ഡോ .യൂസഫലി പറഞ്ഞു. നഫ്മ കാനഡയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ മുഖ്യ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം.

ചടങ്ങില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ അജയ് ബിഷാരിയ ദേശീയ പതാക ഉയര്‍ത്തി. ചരിത്രത്തില്‍ ആദ്യമായി മലയാളി സമൂഹം ഒത്തുചേര്‍ന്നു ആഘോഷിച്ച ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനഘോഷത്തില്‍ ഇന്ത്യന്‍ ഹൈകമ്മീഷന്‍ അജയ് ബിസാരിയ പതാക ഉയര്‍ത്തിയത് കനേഡിയന്‍ മലയാളി സമൂഹത്തിനു അഭിമാന നിമിഷമായിമാറി . ഓണ്‍ലൈന്‍ ആയി കൂടിയ മീറ്റിങ്ങില്‍ നഫ്മ കാനഡയുടെ നാഷണല്‍ പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ സ്വാഗതം പറഞ്ഞു ഞാന്‍ നിങ്ങളില്‍ ഒരുവന്‍ ആണ്, നഫ്മേ കാനഡയുടെ എല്ലാ നല്ല പ്രവര്‍ത്തങ്ങള്‍ക്കും താന്‍ പിന്തുണ നല്‍കുമെന്നും തലമുറയെ കേരളവുമായി അടുപ്പിക്കാന്‍ സംഘടനകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ നഫ്മ കാനഡ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ് ഡോ യുസഫ് അലി പറഞ്ഞു.നഫ്മ കാനഡയുടെ യൂത്ത് വിങ്ങിന്റെ പ്രവര്‍ത്തനോത്ഘാടനം മേയര്‍ പാട്രിക് ബ്രൗണ്‍ നിര്‍വഹിച്ചു നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റേഴ്സ് ആയ ദിവ്യ അലക്‌സ്, റ്റാനിയ എബ്രഹാം , ഭാഗ്യശ്രീ കണ്ടന്‍ചാത്ത , മെറില്‍ വര്‍ഗീസ്, ഹന്നാ മാത്യു , റ്റാനിയ ചേര്‍പ്പുകാരന്‍ തുടങ്ങിയ യുവജന നേതാക്കള്‍ ചടഞ്ഞില്‍ സംസാരിച്ചു. യൂത്ത് വിംഗിനു എല്ലാ ആശംസകളും നേരുന്നതായി മേയര്‍ പാട്രിക് ബ്രൗണ്‍ പറഞ്ഞു. ദീപക് ആനന്ദ് എംപിപി, അമര്‍ജ്യോത് സന്ധു എം പി പി ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ,സെക്രട്ടറി ഡോ സജിമോന്‍ ആന്റണി, പ്രമുഖ അമേരിക്കന്‍ പ്രവാസി നേതാവും ലോക കേരള സഭംഗവുമായ പോള്‍ കറുകപ്പള്ളി തുടങ്ങിയവര്‍ തുടങ്ങിയവര്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.

നഫ്മ കാനഡയുടെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് രാജശ്രീ നായര്‍ നാഷണല്‍ വൈസ് പ്രസിഡന്റ് അജു ഫിലിപ് നാഷണല്‍ വൈസ് പ്രസിഡന്റ് സുമന്‍ കുര്യന്‍ ,നാഷണല്‍ സെക്രട്ടറിമാരായ ജോണ്‍ കെ നൈനാന്‍, ജോജി തോമസ്, മനോജ്തു ഇടമന, ട്രഷറര്‍ സോമന്‍ സക്കറിയ , നാഷണല്‍ കമ്മറ്റി അംഗങ്ങളായ സിജു സൈമണ്‍, ജാസ്മിന്‍ മാത്യു, ജെറി ജോയ്, ബിജു ജോര്‍ജ് തുടങ്ങിയവര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സോനു ജോര്‍ജ്, മിതു മാത്യു തുടങ്ങിയവര്‍ എംസി മാരായി പരിപാടികള്‍ നിയന്ത്രിച്ചു. പ്രവീണ്‍ തോമസ്, സഞ്ജയ് മോഹന്‍, യോഗേഷ് ഗോപകുമാര്‍, ഡേവിസ് ഫെണാണ്ടസ്, ബിനു ജോഷ്വാ എന്നിവര്‍ സൂം ടെക്നിക്കല്‍ കോര്‍ഡിനേഷന്‍ നിര്‍വഹിച്ചു.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *