ഡാളസ്: ഫ്രിസ്‌കോയില്‍ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ തെലുങ്കാനയില്‍ നിന്നുള്ള ദമ്പതിമാരായ രാജാ ഗവാനി (41), ദിവ്യ അവലു (34) എന്നിവരും ഇവരുടെ സുഹൃത്ത് പ്രേംനാഥ് രാമാനനന്ദുമാണെന്നു (42) ഔദ്യോഗികമായി അധികൃതര്‍ വെളിപ്പെടുത്തി.

ഫെബ്രുവരി 23-നു ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ദിവ്യ ഓടിച്ചിരുന്ന വാഹനം കൗമാരക്കാരന്‍ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഫ്രിസ്‌കോയില്‍ പുതുതായി പണികഴിപ്പിച്ചുകൊണ്ടിരുന്ന വീട്ടിലേക്ക് പോകുന്നതിനിടയില്‍ എഫ്.എം 423 ഇന്റര്‍ സെഷനില്‍ വച്ചായിരുന്നു അപകടം.

എട്ടു വയസ്സുള്ള ദമ്പതിമാരുടെ മകളെ ഡാന്‍സ് ക്ലാസില്‍ ഇറക്കിയതിനുശേഷമാണ് ഇവര്‍ പുതിയ വീട്ടിലേക്ക് യാത്രയയത്. ദിവ്യയുടെ ജന്മദിനം കൂടിയായിരുന്നു ഫെബ്രൂവരി 23 എന്നു പിതാവ് പറഞ്ഞു. ദിവ്യ നാഷണല്‍ ഇന്‍ഷ്വറന്‍സില്‍ പ്രോഗ്രാമറും, ഭര്‍ത്താവ് രാജ ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്നു. ഡാളസിലുള്ള ദിവ്യയുടെ സഹോദരിയാണ് കുട്ടിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്

കാറില്‍ സഞ്ചരിച്ചിരുന്ന മൂന്നു പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. മൈനറായിരുന്ന ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മൂന്നു പേരുടേയും മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. പ്രേംനാഥിന്റെ പേരില്‍ ഗോ ഫണ്ട് മീ വെബ്‌സൈറ്റ് ആരംഭിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *