ഹ്യൂസ്റ്റൺ : വേൾഡ് മലയാളി കൌൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസിന്റെ കുടുംബ കൂട്ടായ്മയും യുവജന വിദ്യാർത്ഥി & വനിതാ ഫോറം ഉത്ഘാടനവും കേരളാ ഹൗസിൽ (MAGH, 1415 Packer LN ,Stafford ,TX ) വച്ച് ഏപ്രിൽ 24 ശനിയാഴ്ച വൈകിട്ട് 6:30ന് നടത്തുവാൻ തീരുമാനിച്ചതായി പ്രൊവിൻസ് ചെയർമാൻ റോയ് മാത്യു , പ്രസിഡന്റ് ജോമോൻ ഇടയാടി ,ജനറൽ സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ , ട്രെഷറർ ജിൻസ് മാത്യു എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പ്രസിഡന്റ് ജോമോൻ ഇടയാടിയുടെ അധ്യക്ഷതയിൽ കുടുന്ന യോഗത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ .പി .ജോർജ്, മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
യൂത്ത് ആൻഡ് സ്റ്റുഡൻറ്സ് വിങ്ങിന്റെ ഉത്‌ഘാടനം ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ .പി .ജോർജ് നിർവഹിക്കുകയും അതിനുശേഷം യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് മിസോറിസിറ്റി മേയർ റോബിൻ .ജെ .ഏലക്കാട്ട് വനിതാ ഫോറം ഉത്ഘാടനം നിർവഹിച്ച് സംസാരിക്കുന്നതാണ്. തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതുമാണ്. കലാപരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ആയ ഷിനു ഏബ്രഹാം ,ജീവൻ സൈമൺ എന്നിവർ അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *