ഹൂസ്റ്റണ്‍ : ടെക്‌സസ് സ്റ്റേറ്റ് ട്രൂപ്പര്‍ ചാഡ് വാക്കറെ പതിയിരുന്നു വെടിവച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതി ഡി.ആര്‍തര്‍ പിന്‍സനെ (37) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി .

ടെക്‌സസിലെ മെക്സിയ സിറ്റിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകീട്ട് 7.45 ന് വഴിയില്‍ എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ച വാഹനത്തില്‍ ഡ്രൈവറെ സഹായിക്കുന്നതിനിടയിലാണ് ട്രൂപ്പര്‍ക്ക് വെടിയേറ്റത് .ഡി പി എസ് റീജിയന്‍ ഡയറക്ടര്‍ ടോഡ് സിന്‍ഡര്‍ പറഞ്ഞു . ഡാളസ്സില്‍ നിന്നും 75 മൈല്‍ ദൂരെയാണ് മെക്സിയ സിറ്റി .

ട്രൂപ്പറെ വെടിവച്ച ശേഷം വാഹനത്തില്‍ നിന്നും ഇറങ്ങി ഡി.ആര്‍തര്‍ രക്ഷപ്പെട്ടതായാണ് അധികൃതര്‍ അറിയിച്ചത്. ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു . പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതപ്പെടുത്തി.

ശനിയാഴ്ചയാണ് പ്രതിയെ മരിച്ച നിലയില്‍ സമീപത്തു നിന്നും കണ്ടെത്തിയെന്ന് ലൈം സ്റ്റോണ് കൗണ്ടി ജഡ്ജ് റിച്ചര്‍ഡ് ഡങ്കന്‍ പറഞ്ഞു .

തലയ്ക്കും വയറിനും വെടിയേറ്റ ട്രൂപ്പര്‍ വെക്കോ ബെയ്ലര്‍ സ്റ്റേറ്റ് ആന്‍ഡ് വൈറ്റ് ഹില്‍ ക്രിസ്റ്റ ആശുപത്രിയില്‍ വളരെ ഗുരുതരമായ സ്ഥിതിയില്‍ കഴിയുകയായിരുന്നു . ചാഡ് വാക്കറിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *