വാഷിംഗ്ടണ്‍ ഡി സി : തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ നിര്‍ത്തി വെച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ട്രംപ്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ വളരെ ഫലപ്രദമാണെന്നും എന്നാല്‍ അതിന്റെ റപ്യൂട്ടേഷന്‍ എന്നത്തേക്കുമായി ഇല്ലാതാക്കുകയാണ് വാക്‌സിന്‍ നിര്‍ത്തിവച്ചതുകൊണ്ട് സംഭവിച്ചിരിക്കുന്നതെന്നും ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ഏപ്രില്‍ 13 ചൊവ്വാഴ്ച ട്രംമ്പ് ഇമെയില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഫെഡറല്‍ ഗവണ്‍മെന്റിന് ഫൈസര്‍ വാക്‌സിനോടുള്ള അതിരുകവിഞ്ഞ സ്‌നേഹ മാണ് ഇങ്ങനെയൊരു നിലപട് സ്വീകരിക്കാന്‍ കാരണമമെന്നും ട്രംപ് ആരോപിച്ചു.

അടിയന്തിരമായി വാക്‌സിന്‍ ഉപയോഗിച്ചു തുടങ്ങുവാന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ , സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ടോള്‍ ആന്റ് പ്രിവന്‍ഷന്‍ വിഭാഗത്തോട് ട്രംപ് ആവശ്യപ്പെട്ടു.

7 മില്യന്‍ പേര്‍ക്ക് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നല്‍കിയപ്പോള്‍ അതില്‍ ആറ് സ്ത്രീകള്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിച്ചുവെന്നതിനെക്കുറിച്ച് അന്വേഷിച്ചു വാക്‌സിന്‍ വിതരണം പുന:സ്ഥാപിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ വാക്‌സിന്‍ നല്‍കുന്നു തല്‍ക്കാലം നിദ്ദേശിച്ചു കൊണ്ടു ഫുഡ് ആന്റ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടിരുന്നു. ലക്ഷക്കണക്കിനാളുകളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സില്‍ ലഭിക്കുന്നതിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതെല്ലാം താല്‍ക്കാലികമായി കാന്‍സല്‍ ചെയ്തിരിക്കയാണ്.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *