ലോകം തടവുമുറിയിലായിട്ട് രണ്ടാഴ്ചകള്‍ പിന്നിടുന്നു. അമിതമായ ആശങ്കകളാണോ അതോയഥാര്ത്ഥമായ കണക്കുകളാണോ എന്ന ചിന്താക്കുഴപ്പത്തിലാണ് ഇന്ന് ജനങ്ങളേറയും.
രാജ്യങ്ങള്‍ പരസ്പരം പഴിചാരുന്നു, മാദ്ധ്യമങ്ങള്‍ സെന്സേഷന് വേണ്ടിവാര്ത്തകളെവളച്ചൊടിച്ച് ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു, ഊഹാപോഹങ്ങളിലൂടെ വാര്‍ത്തകളുടെ നിചസ്ഥിതിയറിയാതെ ഷെയര്ചെയ്തുകൊണ്ടിരിക്കുന്നുഒരുകൂട്ടര്.
16ാം നൂറ്റാണ്ടില്ഫ്രാന്സില് ജീവിച്ച പ്രവചന വരമുണ്ടെന്നവകാശപ്പെട്ടിരുന്ന വ്യാജ പ്രവാചകനായ നോസ്റ്റര്‍ഡാമസ്സ് കോവിഡ് വൈറസ്സിക്കുറിച്ച് പ്രവചിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അയാളുടെ വികലമായവീക്ഷണങ്ങള് നിരത്തി അത്സ്ഥാപിക്കാന് ബുദ്ധിമുട്ടുന്ന മറ്റൊരുകൂട്ടര്‍.
ഫ്രാന്‍സില്‍ നോസ്റ്റര്‍ഡാമസ്സ് ജീവിച്ചിരുന്ന കാലത്ത് ഒരു കെട്ടിടം ഇന്ന ദിവസംഅഗ്നിക്കിരയാകുമെന്ന് പ്രവചിച്ചിട്ട് അത് സംഭവിക്കാതെവന്നപ്പോള് അയാളും മകനുംകൂടി അതിന് തീയിട്ടതറിഞ്ഞ് പോലീസ് പിടിച്ച് ജയിലിട്ട യഥാര്‍ത്ഥ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ രാജ്യമാണ് നിങ്ങളുടെ രാജ്യത്തെക്കാള്‍ കൊറോണയെ നിയന്ത്രിക്കാന്‍ മികച്ചതെന്ന് ് വീമ്പളക്കുന്നവര്‍ ആരോഗ്യസംരക്ഷണത്തില്‍ ലോകരാഷ്ട്രങ്ങളില്‍ ഏറ്റവുംമുന്നില്‍ നില്ക്കുന്ന അമേരിക്ക, കാനഡ, ബ്രിട്ടന് എന്നീരാജ്യങ്ങളെ വെല്ലുവിളിക്കുന്നു.ഞങ്ങള്‍ നശിച്ചാലും നിങ്ങള്‍ അടിയറവ് പറയണം എന്നുചിന്തിക്കുന്നവര്‍ വിഷലിപ്തമായ മനസ്സിന്റെ ഉടമകളാണെന്ന് പറഞ്ഞുകൊള്ളട്ടെ.
ചികിത്സക്കുവേണ്ടിയും, പണത്തിനും ഭക്ഷണത്തിനും, മികച്ച സാങ്കേതിക വിദ്യക്കുവേണ്ടിയും ലോകത്തിലെ ഏറ്റവുംസൗകര്യമുള്ള രാജ്യങ്ങളെ ആശ്രയിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളും അധികാര പ്രമുഖരും സ്വന്തം ജനങ്ങളെ പട്ടിണിക്കിടുന്ന അവരുടെമൗലികാവകാശങ്ങളെ ധ്വംസിക്കുന്ന സര്‍വ്വാധിപത്യ രാജ്യങ്ങളായ ചൈനയേയും, ക്യൂബയേയും പ്രകീര്‍ത്തിക്കുന്നത് വിരോധാഭാസം.
സോഷ്യല്‍മീഡിയാകളില്‍ കേമനാകാന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു, ഷെയര്‍ ചെയ്യാന്‍ മത്സരിക്കുന്നു, മരണങ്ങളുടെ കണക്കുകള്‍ എടുത്ത് ലൈവ്വീഡിയോകളില് വന്ന് ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ അബദ്ധ പ്രചരണങ്ങള്‍ നടത്തുന്നു.അടുത്ത അപ്ഡേറ്റിനായി കാത്തിരിക്കുന്നു
കേരളത്തില്കൊറോണ പരത്തിയത് പ്രവാസികളാണെന്ന് പറഞ്ഞാക്ഷേപിക്കുന്നു. കേരളത്തിലെ ഇന്നത്തെ സമ്പദ്ഘടനയെ താങ്ങിനിറുത്തുന്നത് പ്രവാസികളാണെന്ന സത്യം ഈ സന്ദര്‍ഭത്തില്‍ മനഃപ്പുര്‍വ്വം മറക്കുന്നു.
അമേരിക്കയിലെ സെന്റര്‍ഫോര്‍ ഡിസ്സീസ്കണ്ട്രോള് (സി.ഡി.സി) യുടെചിലകണക്കുകള് ശ്രദ്ധിക്കുക:
2016-2017 കാലയളവിലെ ഫ്ളൂസീസണില്അമേരിക്കയില്മരിച്ചത് 38000 പേരാണ്, 2017-2018- ല്‍ 61,000 പേരും, 2108-2019 ലെ കണക്കനുസരിച്ച് അമേരിക്കയില്‍ 35.5 മില്ല്യണ്‍ പേര്‍ക്ക് ഫ്ളൂ പിടിപ്പെട്ടു, അതില്‍ 16.5 മില്ല്യണ്‍ ഹോസ്പ്പിറ്റലില്‍ പോയി, 49,000 പേരെ അഡ്മിറ്റ്ചെയ്തു അതില്‍ 34,200 പേര് മരണപ്പെട്ടു. ഇതില്‍ നിന്നുംഇപ്പോള് ഉണ്ടായിക്കെണ്ടിരിക്കുന്ന ഈ ആശങ്കകള്‍ അത്ര ഗൗരവതരമാണോ എന്ന്ചിന്തിക്കുക. ഓര്‍മ്മിക്കുക കൊറോണ കോവിഡ്-19 ന്റെ ഗൗരവംകുറച്ചുകൊണ്ടല്ല പറയുന്നത് എന്നും കരുതുക.
ജോര്‍ജ്ജ് ഓലിക്കല്‍, ഫിലാഡല്‍ഫിയ