ചിക്കാഗോ മലയാളി സമൂഹത്തെ ആവേശതിമിര്‍പ്പില്‍ എത്തിച്ച ക്ലാപ്പ് ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിനു ശേഷം ചിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ അടുത്ത സംരഭമാണ് ചീട്ടുകളി മത്സരം. ഈ ചീട്ടുകളി മത്സരം നവംബര്‍ 6-ാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചിക്കാഗോ കെ.സി.എസ്. ന്റെ Desplaines ഉള്ള പുതിയ കമ്മ്യൂണിറ്റി സെന്ററില്‍ ((1800 Oakton St., Desplaines, IL 60018) ) വച്ച് നടത്തുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഇതിലേക്ക് 18 വയസ്സിനു മേലുള്ള എല്ലാ മലയാളികളായ സ്ത്രീ-പുരുഷ ഭേദമന്യേ പങ്കെടുക്കാവുന്നതാണ്. മത്സരം ഫീസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

28 ലേലം മൂന്നു പേര്‍, റമ്മി ഒരു ബാച്ച് കുറഞ്ഞത് 8 പേര്‍ എന്നിവയാണ് മത്സരഇനങ്ങള്‍. ഈ ടൂര്‍ണമെന്റിന്റെ കണ്‍വീനേഴ്‌സ് സോയി കുഴിപറമ്പില്‍, അജീഷ് കാരാപ്പിള്ളില്‍, സിറിള്‍ പാറേല്‍ എന്നിവരാണ്.

28 ലേലം മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനം സെന്റ് മേരീസ് പെട്രോളിയം & സിറിയക്ക് കൂവക്കാട്ടില്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1501/- ഡോളറും, രണ്ടാം സമ്മാനം അബ്രഹാം, സ്വീനി & ജിമ്മി വാച്ചാച്ചിറ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 751/- ഡോളറും, മൂന്നാം സമ്മാനം റൗണ്ട്‌ലേക്ക് എം.ആര്‍.ഐ. & ജ്യോതിഷ് തെങ്ങനാട്ട് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 451/- ഡോളറും, നാലാം സമ്മാനമായി ബിനോയി പൂത്തറുയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 151/- ഡോളറും നല്‍കുന്നു.

റമ്മി മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനം റോയല്‍ ഗ്രോസേഴ്‌സ് & ജോമേഷ് ഇലവുങ്കല്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001/- ഡോളറും, രണ്ടാം സമ്മാനം തോമസ് കരികുളം, അരവശല്‌ല റിയല്‍ എസ്റ്റേറ്റ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501/- ഡോളറും, മൂന്നാം സമ്മാനം സോയി കുഴിപറമ്പില്‍ & അരവശല്‌ല റിയല്‍ എസ്റ്റേറ്റ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 251/- ഡോളറും, നാലാം സമ്മാനമായി കലവറ ഗ്രോസറി & പ്രമോദ് വെള്ളിയാന്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 101/- ഡോളറും നല്‍കുന്നു.

ഈ വാശിയേരിയ മത്സരത്തിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളെയും ചിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ഭാരവാഹികളായ സഞ്ജു പുളിക്കത്തോട്ടില്‍ (പ്രസിഡന്റ്), ബിനോയി പൂത്തുറയില്‍ (വൈസ് പ്രസിഡന്റ്), അജയ് വലത്താട്ടു (സെക്രട്ടറി), ഉല്ലാസ് ചക്കാലപ്പടവില്‍ (ജോയിന്റ് സെക്രട്ടറി), ഷാജി പിണര്‍കയില്‍ (ട്രഷറര്‍) എന്നിവരുടെയും അതുപോലെ ചിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ എല്ലാ മെമ്പേഴ്‌സിന്റെയും പേരില്‍ ചിക്കാഗോ കെ.സി.എസ്. ന്റെ പുതിയ കമ്മ്യൂണിറ്റി സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

സോയി കുഴിപറമ്പില്‍

By admin

Leave a Reply

Your email address will not be published. Required fields are marked *