ചിക്കാഗോ:സമാഗതമായ തെരഞ്ഞെടുപ്പിൽ കേരള ജനതക്ക് കൈത്താങ്ങായി യൂ ഡി ഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചു വരുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യൂ സ് എ, ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്ത്തിൽ നടന്ന യൂ ഡി ഫ് യോഗം വിലയിരുത്തി.വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും,അഴിമതിയുടെയും,ധാർഷ്ട്യത്തിന്റെയും, സ്വജന പക്ഷപാതത്തിന്റെയും, കള്ളക്കടത്തും , രാജ്യ ദ്രോഹപ്രവർത്തനങ്ങളും , സർക്കാർ പണമിടപാടുകളിലെ ഭരണഘടനാ വിരുദ്ധമായ ഇടപെടലുകൽ , നിയമ വിരുദ്ധമായ കമ്മിഷൻ, പാർട്ടി നേതൃത്വത്തിന്റെ മയക്കുമരുന്ന് വ്യാപാരം, ഭരണ സംവിധാനത്തിലെ ഏകാധിപത്യപ്രവണത തുടങ്ങിയുടെ ഒക്കെ പ്രതിരൂപമായ ഇടതുമുന്നണി സർക്കാരിന് ജനപക്ഷങ്ങളുടെ കത്തി പടരുന്ന രോക്ഷത്തിൽ നിന്നും കരകയറാൻ സാധിക്കില്ലെന്നും യോഗം വിലയിരുത്തി. തൊഴിൽ രഹിത രായ ചെറുപ്പക്കാർ മുട്ടിൽ ഇഴഞ്ഞിട്ടും ,കരുണ കാണിക്കാത്ത കാരുണ്യപോലുള്ള ക്ഷേമ പദ്ധതികൾ നിഷ്കരുണം തട്ടി തെറു പ്പിച്ച, പാവങ്ങളുടെ ലൈഫ് പദ്ധതിയിൽ കമ്മിഷനായി കൈ ഇട്ടു വാരിയും വഞ്ചന കാട്ടിയും മോക്ഷണത്തോണ്ടിസാധനങ്ങൾ പങ്കിട്ടെ ടു ത്തും പിൻവാതിലൂടെ സ്വജന നിയമനങ്ങൾ നടത്തിയും കേരള ജനതയെ വഞ്ചിച്ച ഒരു ഭരണകൂടത്തിന് തുടർ ഭരണം എന്ന ആശ്ശയം തന്നെ നില നില്കുകയില്ല.

ലക്ഷങ്ങൾ കൈക്കൂലി വാങ്ങി കേരളാ ബാങ്കിലെ ആയിരക്കണക്കായ സഖാക്കളേ നിയമിച്ചതും കേരളത്തിലെ ആഴക്കടൽപോലും വിറ്റ് തീരദേശ വാസികളുടെ അത്താഴം മുടക്കാൻ വെമ്പൽ കൊള്ളുന്നതുമായ ഒരു കൊള്ളസംഘ മായി ഇടതുമുന്ന ണി തരം താണിരിക്കുന്ന ഖേദകരമായ അവസ്ഥയാണ് നിലവിലുള്ളത് ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശത്തിലുള്ള കടന്നുകയറ്റത്തിന്റ ഭാഗമായി ലക്ഷക്കണക്കിന് വോട്ടർ മാരുടെ പേരുകൾ ഇരട്ടിപ്പിച്ചു ഉദ്യോഗസ്ഥന്മാരെകൊണ്ട് വിടു പണിചെയ്യിച്ചു വിദ്വേഷം വിലക്ക് വാങ്ങിയ ഒരു ഭരണ സംവിധാനമായി ഈ സർക്കാർ അധഃപ്പദിച്ചത് ജനാരോക്ഷം വിളിച്ചു വരുത്തുകയായിരുന്നു. തൊഴിൽ അവസരങ്ങൾ നിഷേധിച്ച പാവങ്ങൾക്ക് മായം ചേർത്ത്, കിറ്റ് എന്ന ഭിക്ഷ കൊടുത്തു വോട്ട് വാങ്ങാൻ അച്ചാരം കൊടുക്കുന്നത് നിയമവിരുദ്ധമാണ്. മലയാളികൾ ചെകുത്താനും കടലിനും ഇടയിൽ പെട്ടപോലെ കേന്ദ്രഭരണ മുന്നണിആകാശവും പൊതുമേഖലാ സ്ഥാപനങ്ങൾ മൊത്തമായും വിറ്റു തുലച്ചപ്പോൾ ഇടതു മുന്നണിയുംആഴകടൽ ഉൾപ്പെടെ വിറ്റ്, ഒരുപോലെ ജനദ്രോഹ പ്രവർത്തികൾ തുടർന്നു കൊണ്ടേ ഇരിക്കുന്നു.

ഇതിനൊരു മാറ്റം കേരള ജനത ആഗഹിക്കുന്നു. വർഗീയതക്കും ഏകാധിപത്യ പ്രവണതകൾക്കും അധിതമായി മികവുറ്റ ഒരു ഭരണം സാധ്യമാക്കാൻ ജനാതിപത്യം, മതേതരത്തം , സോഷ്യലിസം തുടങ്ങിയ അടിസ്ഥാന മൂല്യ ങ്ങളിലുടെ സാമ്പത്തിക, സാമൂഹ്യ,സാംസ്കാരിക, വിദ്യാഭ്യാസ, തൊഴിൽ, വ്യവസ്സായ, വികസ്സന, രംഗ ങ്ങ ളിൽ പ്രവീണ്യമുള്ള ഒരു യുവ നേതൃ നിരയേ അണിനിരത്തി ക്കൊണ്ട് യൂ ഡി ഫ് ഇത്തവണത്തെ മത്സരത്തിൽ പങ്കുചേരുകയാണ്. ലോകോത്തര നിലവാരത്തിലുള്ള ആശയങ്ങളെ സമന്വായിപ്പിച്ചുള്ള ഒരു തെരഞ്ഞെടുപ്പു പത്രികയാണ് യൂ ഡി ഫ് അവതരിപ്പിക്കുന്നത്. കഴിവും, മികവും യുവത്വവും, പക്വതയും, അറിവും, വിദ്യാഭ്യാസവും, വിവേകവും ഉള്ള പ്രതിഭാശാ ലികളാ
യസ്ഥാനാര്ഥികളെയാണ് കേരളത്തിലുടെനീളം അണിനിരത്തിയിരിക്കുന്നതെ ന്ന് യോഗം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിൽ നൂതന മാറ്റങ്ങൾ വരുത്തുക, ലോകോത്തര മേഖലകളിലുള്ള തൊഴിൽ സാങ്കേതിക പരിതഃജാനം,ശാസ്ത്ര സാങ്കേതിക രംഗത്തുള്ള ആധുനിക വത്കരണം നിലവിൽ കിഫ്‌ബി വഴിയും മറ്റും വരുത്തിയ കോടാനു കോടികളുടെ കട ബാധ്യതകളിൽനിന്നും മോചനം നൽകുവാനും ജനക്ഷേമ പ്ദ്ധതികൾക്കായ് നൂതന വരുമാന സ്രോതസ്സുകൾ ഉണ്ടാക്കുക,കാരുണ്യ പോലുള്ള പദ്ധതികൾ പുനരാവിഷ്കരിക്കുക,വ്യവസായങ്ങളുടെ ലോകോദ്ധരഹുബ്ബയി കേരളത്തെ ഉയർത്തുക വഴി അനേകായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ അനേകം മഹത്തരമായ പരിപാടികളെ കുറിച്ച് പ്രതിപാദിക്കുന്ന യുഡിഫ് ന്റെ പ്രകടന പത്രിക വളരെയധികം പ്രശംസാര്ഹമാണ്.

യോഗത്തിൽ ഐ ഓ സി യൂ സ് എ ,ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് പ്രൊഫ്: തംപി മാത്യു അധ്യക്ഷത വഹിച്ചു .ഐ ഓ സി യൂ സ് എ കേരള ചാപ്റ്റർ നാഷണൽ ചെയര്മാന് തോമസ് മാത്യു , എസ്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശൻ നായർ,നാഷണൽ കോർ കമ്മിറ്റി മെമ്പർ സന്തോഷ് നായർ , സെക്രട്ടറി ജെസ്സി റിൻസി ,ചിക്കാഗോ ചാപ്റ്റർ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കൽ,സെക്രട്ടറി പ്രവീൺ തോമസ് , സജി കുരിയൻ ,വൈസ് പ്രസിഡന്റ് സജി തയ്യിൽ ,യൂ ഡി ഫ് കൺവീനർ സണ്ണി വള്ളിക്കളം ,റിൻസി കുരിയൻ,തംപി,മോനു വർഗീസ്,തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു .പ്രവീൺ തോമസ് നന്നി രെ ഖപ്പെടുത്തി .

By admin

Leave a Reply

Your email address will not be published. Required fields are marked *