വാഷിംഗ്ടണ്‍ ഡി സി: പാലസ്റ്റിന്‍ അധിനിവേശം ഇസ്രയേല്‍ നിര്‍ത്തി വെക്കുന്നതുവരെ ഇസ്രായേലിന് യാതൊരു സാമ്പത്തിക സഹായവും നല്‍കരുതെന്ന് ഡമോക്രാറ്റിക് യു എസ് കോണ്‍ഗ്രസ് വനിതാ അംഗങ്ങളായ ഇഹാന്‍ ഒമറും, റഷീദാ റ്റിയാലിമ്പും ആഗസ്റ്റ് 19 തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ട്രംമ്പ് ഗവണ്മെണ്ടിനോട് ആവശ്യപ്പെട്ടു.

ഇരുവരും ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതനുയാഹു കഴിഞ്ഞ വാരാന്ത്യം നിഷേധിച്ചിരുന്ന ശക്തമായ ഭാഷയിലാണ് ഇരുവരും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ വിമര്‍ശിച്ചത്.

മിഡില്‍ ഈസ്റ്റിലെ ഏക ജനാധിപത്യ രാഷ്ട്രമായ ഇസ്രായേല്‍, യു എസ് കോണ്‍ഗ്രസിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍ക്ക് പ്രവേശനം നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് ഇവര്‍ ആരോപിച്ചു. പാലസ്റ്റ്യന്‍ ജനതക്ക് പൂര്‍ണ്ണ അവകാശങ്ങള്‍ ലഭ്യമാകുന്നതുവരെ എല്ലാവിധ സഹായങ്ങളും നിര്‍ത്തിവെക്കണം. 3 ബില്യണ്‍ ഡോളറാണ് എല്ലാവര്‍ഷവും ഇസ്രായേലിന് സാമ്പത്തിക സഹായമായി നല്‍കിവരുന്നത്. യു എസ് കോണ്‍ഗ്രസ്സിലെ മുസ്ലീം അംഗങ്ങളായ ഇരുവരും ഇസ്രായേലിനേയും, ജൂയിഷ് വിഭാഗത്തേയും വെറുക്കുന്നുവെന്ന ട്രംമ്പിന്റെ ട്വിറ്റാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയെ ഈ തീരുമാനമെടുക്കുവാന്‍ പ്രേരിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു. സമ്മിശ്ര വികാര പ്രകടനത്തോടെയാണ് ഇരുവരും പ്രതിനിധികളെ അഭിസംബോധന ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *