വാഷിങ്ടന്‍ : അമേരിക്കയില്‍ കോവിഡ് 19 മൂലം മരിച്ചവരുടെ സംഖ്യ 9,00,000 ആണെന്നു പുതിയ പഠന റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകളേക്കാള്‍ 57% കൂടുതലാണിത്.

ഇതുവരെ ലോകജനതയില്‍ 7 മില്യന്‍ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്കനുസരിച്ച് 3.24 മില്യന്‍ മാത്രമാണ്.

മാര്‍ച്ച് 2020 മുതല്‍ മേയ് 3- 2020 വരെയുള്ള കണക്കുകളാണ് വാഷിങ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക് ആന്റ് ഇവാലുവേഷനാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

SARS -coV-2 വൈറസ് മൂലം മരിച്ചവരുടെ കണക്കുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യ ,മെക്‌സിക്കോ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് മരണങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത് യഥാര്‍ത്ഥ കണക്കുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് . ഓരോ രാജ്യങ്ങളിലും 400,000 താഴെ മാത്രമേ മരണം നടന്നിട്ടുള്ളൂ എന്നാണ് ഗവണ്മെന്റ് അറിയിപ്പില്‍ പറയുന്നത് , ഇത് വളരെ കുറഞ്ഞ സംഖ്യ മാത്രമാണ് . അത് പോലെ ഈജിപ്ത് , ജപ്പാന്‍ , സെന്‍ട്രല്‍ എഷ്യന്‍ രാജ്യങ്ങള്‍ ഇവിടെ ഇപ്പോള്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിനേക്കാള്‍ പത്ത് ഇരട്ടി മരണം നടന്നതായി പഠനത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നത് .

ഇന്നത്തെ നില തുടരുകയാണെങ്കില്‍ ലോകത്തിലെ കോവിഡ് ഏറ്റവും ഭയാനകമായി ബാധിച്ച രാജ്യം ഇന്ത്യയായി തീരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *