ചിക്കാഗോ: ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഈ വർഷത്തെ IPCNA മീഡിയ കോൺഫ്രൻസിനെ ധന്യമാക്കുവാൻ പ്രമുഖ മാധ്യമ പ്രവർത്തകയും മനോരമ ന്യൂസിന്റെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും കേരള പത്രപ്രവര്‍ത്തകയൂണിയന്‍റെ സംസ്ഥാന വൈസ് പ്രസിഡണ്ടും കൂടിയായ നിഷാ പുരുഷോത്തമൻ പങ്കെടുക്കും. നവംബർ 11 മുതൽ 14 വരെ റിനയസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപെടുന്ന മീഡിയ കോൺഫ്രൻസിന്റെ ഭാഗമായി വർത്തമാന കാലത്തേ ഏറെ ശ്രദ്ധേയയായ മാധ്യമ പ്രവർത്തകയായ നിഷാ പുരുഷോത്തമൻ കൂടി എത്തുന്നതോടെ മികച്ച അതിഥികളാൽ ശ്രദ്ധേയമാകുന്ന ഒരു അന്താരാഷ്‌ട്ര കോൺഫ്രൻസായി ഈ വർഷത്തെ മീഡിയ കോൺഫ്രൻസ് മാറും എന്നുറപ്പായി കഴിഞ്ഞു.

കേരള രാഷ്ട്രീയത്തിൽ ഏറെ അറിയെപ്പെട്ടിരുന്ന കോൺഗ്രസ്സ് നേതാവ് ടി ജി പുരുഷോത്തമന്റെ മകളായ നിഷാ പുരുഷോത്തമൻ 2004ല്‍ കേരളത്തിലെ ആദ്യ സമ്പൂര്‍ണ വാര്‍ത്താ ചാനലായ ഇന്ത്യാവിഷനിലെ ആദ്യ ബാച്ചില്‍ അംഗംമായികൊണ്ട് റിപ്പോര്‍ട്ടറായി തുടങ്ങി. രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധ നേടിയ നിഷ, മനോരമ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ (MASCOM ) നിന്ന് പി ജി പൂർത്തിയാക്കായതിന് ശേഷമാണ് മനോരമ ന്യൂസിന്റെ ഭാഗമാകുന്നതും പിന്നീട് കേരള മാധ്യമ രംഗത്തെ മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളായി വളരുന്നതും. 2006ല്‍ മനോരമ ന്യൂസിന്‍റെ തുടക്കം മുതല്‍ റിപ്പോര്‍ട്ടിങ്ങിലും ആങ്കറിങ്ങിലും സജീവമായ നിഷ, പ്രധാനപ്പെട്ട ഷോകളുടെ അവതാരകയായും ‘കൗണ്ടര്‍ പോയന്‍റ് ‘എന്ന പ്രൈംടൈം ഡിബേറ്റ് ഷോയിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ്. രാഹുല്‍ ഗാന്ധിയുടെ ആദ്യ മലയാള ചാനല്‍ അഭിമുഖമടക്കം നിരവധി എക്സ്ക്ലുസീവുകള്‍ ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചു. രാജ്യാന്തര വാര്‍ത്തകളുടെ ചുമതലയുള്ള നിഷ , 2014ലെ സിറിയന്‍ ആഭ്യന്തരയുദ്ധവും 2018ലെ മാലദ്വീപ് അടിയന്തരാവസ്ഥയുമടക്കം നിരവധി അന്താരാഷ്ട്ര സംഭവങ്ങള്‍ നേരില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റിന്‍റെ “ഇന്‍റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാമിന് (IVLP)” തിരഞ്ഞെടുക്കപ്പെട്ട് ഒരുമാസം യുഎസിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. മികച്ച വാര്‍ത്താഅവതാരകയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം മൂന്നുതവണ ലഭിച്ചു. ഇതിന് പുറമേ മറ്റ് നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചു. നൊബേല്‍ ജേതാവ് നാദിയ മുറാദിന്‍റെ ആത്മകഥ ‘ദ ലാസ്റ്റ് ഗേള്‍’, ‘അവസാനത്തെ പെണ്‍കുട്ടി ‘എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267).

By admin

Leave a Reply

Your email address will not be published. Required fields are marked *