ഡാലസ് (അലന്‍) : മാതാവിനേയും സ്വന്തം സഹോദരിയേയും കൊലപ്പെടുത്തിയ യുവാവിനെ ഡാലസ് വിമാനത്താവളത്തില്‍ നിന്നും പൊലിസ് അറസ്റ്റു ചെയ്തു. ഈ മാസം ആദ്യം ഒരു കുടുംബത്തില്‍ സഹോദരങ്ങള്‍, മാതാവ്, പിതാവ്, ഇരട്ട സഹോദരി, അമ്മൂമ എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തി സഹോദരങ്ങള്‍ ആത്മഹത്യ ചെയ്ത അലനിലാണ് ഏപ്രില്‍ 24 ശനിയാഴ്ച ഈ അതിദാരുണ സംഭവം അരങ്ങേറിയത്.

അലന്‍വെസ്റ്റ് മെക്ക്ഡെര്‍മട്ട് ഡ്രൈവിനും, കസ്റ്റര്‍ റോസിനും സമീപമുള്ള വീട്ടില്‍ ലഹള നടക്കുന്നതറിഞ്ഞു സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് 51 വയസ്സുള്ള മാതാവ് തുമ്പില്‍ ബൊറട്ട്, പതിനേഴു വയസ്സുള്ള മകള്‍ ബുര്‍ക്ക് ഹെസര്‍ എന്നിവര്‍ അകത്തു മരിച്ചു കിടക്കുന്നതാണ് കണ്ടത്. വീട്ടില്‍ വേറെ ആരേയും കണ്ടെത്താന്‍ ആയില്ല. ലഭിച്ച വിവരമനുസരിച്ചു സംഭവ സമയത്തു വീട്ടിലുണ്ടായിരുന്ന ഇവരുടെ മകന്‍ ഇതിനകം അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 20 വയസ്സുള്ള പ്രതിയെന്നു സംശയിക്കുന്ന മകന്‍ ബറാക്ക് ഹെസറിനെ ഡാലസ് വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ബയോളജിക്കല്‍ ഫാദര്‍ താമസിക്കുന്ന കലിഫോര്‍ണിയയിലേക്ക് രക്ഷപ്പെടാനായിരുന്നു യുവാവിന്റെ പദ്ധതി. ഇയ്യാളുടെ കൈവശം സാന്‍ഫ്രാന്‍സിസ്‌ക്കോയിലേക്കുള്ള ടിക്കറ്റും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത യുവാവിനെതിരെ ഇരട്ട കൊലപാതകത്തിന് കേസ്സെടുത്തിട്ടുമുണ്ട്. ഇയ്യാള്‍ക്ക് 2 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഞായറാഴ്ച കൊലപാതകത്തിന്റെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മാതാവിനേയും, സഹോദരിയേയും യുവാവ് കത്തികൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു. സഹോദരി അലന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു. ഇവര്‍ ഈയ്യിടെയാണ് അലനിലേക്ക് താമസം മാറ്റിയത്. യുവാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ച വിഷയം എന്താണെന്ന് പൊലീസ് വ്യക്തമാക്കിയില്ല.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *