ബൂണ്‍ (നോര്‍ത്ത് കരോലിന) : നോര്‍ത്ത് കരോലിന ബൂണ്‍ ഹാര്‍ഡ്മന്‍ സര്‍ക്കിളിലെ വീട്ടില്‍ മാതാവിനെയും വളര്‍ത്തച്ഛനേയും രണ്ടു ഡെപ്യൂട്ടികളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു .

സാര്‍ജന്റ് ക്രിസ്വാര്‍ഡ് , കെ.9 ഡപ്യൂട്ടി ലോഗന്‍ ഫോക്‌സ് , മാതാവ് ആനറ്റ് ലിഗോണ്‍ (61 ) , ജോര്‍ജ് വയറ്റ് ലിഗോണ്‍ (58), എന്നിവരും പ്രതി ആള്‍ട്ടന്‍ ബര്‍ത്തീസു (32) മാണ് ഈ സംബഹ്വാത്തി കൊല്ലപ്പെട്ടത് .

ഏപ്രില്‍ 28 ബുധനാഴ്ചയായിരുന്നു സംഭവം ആനറ്റും ജോര്ജും ജോലിക്ക് വരാതിരുന്നതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത് . ഹാര്‍ഡ്മാന്‍ വീട്ടിലെത്തിയ പോലീസ് വീടിനു മുന്നില്‍ അവരുടെ കാറും മറ്റു സാധനങ്ങളും കണ്ടെത്തി . രാവിലെ 9.55 മുതല്‍ രാത്രി 10 വരെ പോലീസ് പുറത്ത് കാവല്‍ നിന്ന് ഒരാളനക്കവും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സാര്‍ജന്റ് ക്രിസ്വാര്‍ഡും ലോഗന്‍ ഫോക്സും വീടിനകത്തേക്ക് കയറി . വീടിന്റെ ബേസ്‌മെന്റില്‍ ഒളിച്ചിരുന്ന പ്രതി ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു , ലോഗന്‍ ഫോക്സ് സംഭവസ്ഥലത്തും ക്രിസ്വാര്‍ഡ് ആശുപത്രിയിയിലും വച്ച് മരണമടഞ്ഞു . ഇവരെ വീട്ടില്‍ നിന്നും പുറത്തിറക്കുവാന്‍ ശ്രമിച്ച മറ്റൊരു പോലീസ് ഓഫീസര്‍ക്കും വെടിയേറ്റുവെങ്കിലും ഹെല്‍മറ്റും വെസ്റ്റും വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടുത്തി , തുടര്‍ന്ന് പ്രതി ആര്‍ട്ടനും സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു .

വീട്ടിനകത്തു നിന്നും മാരകപ്രഹരശേഷിയുള്ള തോക്കുകള്‍ പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ നേരത്തെ പോലീസില്‍ പരാതി ലഭിച്ചിരുന്നു . വട്ടോഗ കൗണ്ടി ഷെരീഫ് ഓഫീസിലെ ഡെപ്യൂട്ടികളാണ് കൊല്ലപ്പെട്ടത് . ക്രിസ്വാര്‍ഡിന് 8 വര്‍ഷത്തെയും ലോഗന്‍ ഫോക്‌സിന് രണ്ടു വര്‍ഷത്തെയും സര്‍വീസാണുള്ളത് . വെടിവെക്കുന്നതിന് ആള്‍ട്ടനെ പ്രേരിപ്പിച്ചത് എന്താണെന്ന് അന്വേഷണത്തിലാണെന്നും ഡെപ്യൂട്ടികളുടെ ആകസ്മിക വിയോഗത്തില്‍ വട്ടോഗ കൗണ്ടി ഷെരീഫ് ഓഫീസ് കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *