കാലിഫോര്‍ണിയ : സാന്‍ഫ്രാന്‍സിക്സോ ബേ ഏരിയയിലെ മലയാളീകളുടെ കൂട്ടായ്മ ആയ മങ്കക്ക് , പ്രസിഡന്റ് ശ്രീജിത്ത് കറുത്തൊടിയുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി നിലവില്‍വന്നു . കഴിഞ്ഞ 6 വര്‍ഷത്തോളമായി മങ്കയുടെ ബോര്‍ഡില്‍ വിവിധസ്ഥാനങ്ങള് വഹിച്ചുകഴിവും പ്രവീണ്ണ്യവും തെളിയിച്ചിട്ടുള്ള ആളാണ് പ്രസിഡന്റായി നിയമിതനായ ശ്രീജിത്ത്.
വൈസ് പ്രസിഡന്റ് റീനു ചെറിയാന് , സെക്രട്ടറി ജാക്സണ് പൂയപ്പടം, ട്രെഷറര്‍ നൗഫല്‍ കപ്പച്ചാലി, ജോയിന്റ് സെക്രട്ടറി ഷെമി ദീപക് തുടങ്ങിയവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആണ്.
മങ്കയുടെ മുന്‍ പ്രസിഡന്റ് സജന്മൂലപ്ലാക്കല് , മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന ടോജോ തോമസ്, മുന്‍ ട്രെഷറര്‍ ലിജു ജോണ്‍, മുന്‍ സെക്രട്ടറി സുനില്‍ വര്‍ഗ്ഗീസ്, ബോര്‍ഡ് മെംബേര്‍സ് ആയ ബിജു പുളിക്കല്‍, ബിനു ബാലകൃഷ്ണന്, ലത രവിശങ്കര്‍, അശോക് മാത്യു , സിനോയ് ജോസഫ് എന്നിവരോടൊപ്പം പുതുമുഖങ്ങളായ ബിജു മുണ്ടമറ്റം , ജന ശ്രീനിവാസന് , ലിജാഷോം , ടോംചാര്ളി, ബിജേഷ് പുരുഷന് , ഓഡിറ്റര്‍ ലെബോണ്‍ കല്ലറക്കല്‍ തുടങ്ങിയവന് നേതൃത്യനിര പുതിയബോര്ഡിന്റെ പ്രേവര്ത്തങ്ങള്ക്ക് ചുക്കാന്‍പിടിക്കും.
പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ആയി ജോസ് മാമ്പള്ളി ചുമതലയേറ്റു. മുന്‍ പ്രസിഡന്റ്മാരായ സാജു ജോസഫ്, ബെന്‍സി അലക്സ് മാത്യു , സുന്ദര്റാം, പ്രസിഡന്റ് ശ്രീജിത്ത ്എന്നിവര്‍ ട്രസ്റ്റിബോര്‍ഡ് മെംബേര്‍സ് ആണ്.
വിവിധങ്ങളായ പരിപാടികള്‍ ആണ് പുതിയ ബോര്‍ഡ് പ്ലാന്‍ചെയ്തു വരുന്നത്. മങ്ക ചില്ഡ്രണ്സ്ഡേ ഫെബ്രുവരി 22 നു ,ഫ്രീമോണ്ടില്‍ ഉള്ള Our Lady of Gudalupe School ല്‍ വെച്ചുനടക്കും. മങ്ക ഡാന്‍സ് ഫെസ്റ്റ് 2020 ഏപ്രില്‍ 4th നു , San Jose Evergreen Collage Theater ല്‍ വെച്ചു നടത്തപെടുന്നതാണ് . CueventIfpsSregistration ആരംഭിച്ചതായി പ്രസിഡന്റ് ശ്രീജിത്ത് അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക് www.mancaonline.org സന്ദര്‍ശിക്കുക.
ജോയിച്ചന്‍ പുതുക്കുളം