മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ അല്മായട്രസ്റ്റി ശ്രി.ജോർജ് പോളിന്റെ നിര്യാണത്തിൽ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചനം അറിയിച്ചു.

മലങ്കര ഓർത്തോഡോക്സ് സഭയെ സംബന്ധിച്ചിടത്തോളം ജോർജ് പോളിന്റെ വേർപാട് പ്രത്യേകിച്ച് വടക്കൻ ഭദ്രാസനങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള വിടവ് തീരാനഷ്ടമാണ്. കേരളത്തിലെ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു ശ്രീ.ജോർജ് പോൾ എന്ന് ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം അനുസ്മരിച്ചു. കോലഞ്ചേരിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കായി മെഡിക്കല്‍ കോളജ് ആരംഭിക്കുവാൻ മുന്നിട്ടിറങ്ങിയ അദ്ദേഹം പിന്നീട് സ്വാശ്രയ സ്ഥാപനങ്ങളുടെ ശക്തനായ വക്താവായി മാറി. ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്മെന്റ് ഫെഡറേഷൻ കോഓർഡിനേറ്റര്‍, സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന കൗൺസിലിനുവേണ്ടി ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ഏബ്രഹാം, ഓർത്തോഡോക്സ് റ്റി.വി.ക്കുവേണ്ടി ഫാ.ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുശോചനം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *