ന്യൂയോര്‍ക്ക് :ന്യൂയോര്‍ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് എല്ലാ വര്‍ഷവും നടത്തിവരുന്ന ഫാമിലി നൈറ്റ് ക്ലിന്റണ്‍ ജി മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിജയകമായി ആഘോഷിച്ചു .ചടങ്ങില്‍ സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യാഥിതിയായിരുന്നു. ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാസ്‌കറ്റ്ബാള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ തുടങ്ങിയ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ചു വരുന്ന ന്യൂയോര്‍ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് ഇതിനോടകം വന്‍ ജനപ്രീതി നേടി മുന്നേറുകയാണ്

ഫാമിലി നൈറ്റില്‍ പ്രസിഡന്റ് റെജി ജോര്‍ജ് അധ്യക്ഷപ്രസംഗം നടത്തി. സെക്രട്ടറി സക്കറിയ മത്തായി, ട്രഷറര്‍ മാത്യു ചെറുവള്ളില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫാമിലി നെറ്റിന്റെ ഭാഗമായി കുട്ടികളുടെയും, മുതിര്‍ന്നവരുടേയും നേതൃത്വത്തില്‍ അരങ്ങേറിയ വിവിധ കലാപരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ സദ്യയോട് കൂടി പരിപാടികള്‍ക്ക് തിരശീല വീണു.

ജിനേഷ് തമ്പി

By admin

Leave a Reply

Your email address will not be published. Required fields are marked *