ന്യൂജേഴ്സി: ഫൊക്കാനയുടെ 2020-2022 വർഷത്തെ വിമൻസ് ഫോറം ചെയർപേഴ്‌സൺ ആയി പ്രശസ്‌ത നർത്തകിയും സംസ്‌കാരിക പ്രവർത്തകയുമായ ഡോ. കലാ ഷാഹി മത്സരിക്കും. ജോർജിവര്ഗീസ്‌ നേതൃത്വം നൽകുന്ന ടീമിൽ ആയിരിക്കും കല സ്ഥാനാർത്ഥിയാകുക. കലാ സംസ്‌കാരിക രംഗത്ത് തികക്കുറി ചാർത്തിയ കല ഷാഹിയുടെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്കും ഫൊക്കാനയുടെ സാംസ്‌കാരിക പ്രവർത്തങ്ങൾക്കും ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ടീമിനു നേതൃത്വം നൽകുന്ന സ്ഥാനാർത്ഥികളായ ജോർജി വര്ഗീസ് (പ്രസിഡണ്ട്), സജിമോൻ ആന്റണി (സെക്രട്ടറി), സണ്ണി മറ്റമന (ട്രഷറർ), ജെയ്‌ബു കുളങ്ങര (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്) എന്നിവർ പറഞ്ഞു. ഫൊക്കാനയുടെ വാഷിംഗ്‌ടൺ ഡി. സി. മേഖലയിലെ മുഴുവൻ സംഘടനകളുടെയും അനുഗ്രഹാശംസകളോടെയാണ് കല വിമൻസ് ഫോറം ചെയർപേഴ്‌സൺ ആയി മത്സരിക്കുന്നത്.

ഫൊക്കാനയുടെ കലാവേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയായ കല ഷാഹി സാംസ്‌കാരിക രംഗത്തും സ്ത്രീ ശാക്തീകരണത്തിനും വാഷിംഗ്‌ടൺ ഡി.സി. റീജിയണിലെ സമീപപ്രദേശങ്ങളിലും നടത്തിവരുന്ന പ്രവർത്തികൾ മുൻ നിർത്തിയാണ് ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിക്കാൻ വാഷിംഗ്‌ടൺ ഡി.സി റീജിയണുകളിലെ എല്ലാ അംഗസംഘടനകളുടെയും നേതാക്കന്മാർ ചേർന്ന് സംയുക്തമായി ഈ സ്ഥാനത്തേക്ക് കല ഷാഹിയുടെ പേര് നിർദ്ദേശിച്ചത്. വാഷിംഗ്‌ടൺ ഡി,സി,യുടെ എല്ലാ അസോസിയേഷനുകളുടെയും പൂർണ പിന്തുണയോടെയാണ് കല മത്സരിക്കുന്നതെന്നു ഫൊക്കാനയുടെ വാഷിംഗ്‌ടൺ ഡി.സി. റീജിയണിലെ വിവിധ അംഗസംഘടനകളിൽനിന്നുള്ള ഫൊക്കാന നേതാക്കന്മാരായ ഡോ. ബാബു സ്റ്റീഫൻ, ഷാഹി പ്രഭാകർ, എറിക് മാത്യു, രഞ്ജു ജോർജ്, വിപിൻ രാജ്, സ്റ്റാൻലി എത്തുനിക്കൽ, ബെൻ പോൾ, ബോസ് വര്ഗീസ് എന്നിവർ സംയുക്തമായി അറിയിച്ചു.

അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരിയായ ഡോ. കലാ ഷാഹി നര്‍ത്തകിയും കൊറിയോഗ്രാഫറും ഗായികയും അധ്യാപികയുമയുമാണ്. നിരവധി വേദികളിൽ പല വിധകലാരൂപങ്ങളിൽ അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ച കല ഫൊക്കാന ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ മുമ്പിൽ നിന്ന് നയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞതവണ കൈവിട്ടുപോയ സ്ഥാനം തിരിച്ചുപിടിച്ചു താൻ വിഭാവനം ചെയ്‌ത പദ്ധതികൾ നടപ്പിൽ വരുത്തി ഫൊക്കാന വിമെൻസ് ഫോറത്തിനു ഒരു പുതിയ ദിശാബോധം നൽകുമെന്ന ആൽമ വിശ്വാസത്തിലാമുഖ്യധാരാ പോഷകസംഘടനയാക്കിമാറ്റുമെന്നും കല പ്രത്യാശ പ്രകടിപ്പിച്ചു.

കുട്ടിക്കാലം മുതല്‍ക്കേ നൃത്തത്തില്‍ താല്‍പ്പര്യം കാണിച്ച കലാ ഷാഹി മൂന്നാം വയസ്സില്‍ പിതാവ് ഗുരു ഇടപ്പള്ളി അശോക് രാജില്‍ നിന്നും നൃത്തമഭ്യസിച്ചു. ശേഷം പ്രശസ്ത ഗുരുക്കന്മാരായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്‌നം പിള്ള എന്നിവരില്‍ നിന്നും മോഹിനിയാട്ടം, കഥക്, ഭരതനാട്യം തുടങ്ങിയവ അഭ്യസിച്ചു. അഖിലേന്ത്യാ തലത്തില്‍ നൃത്ത പര്യടനവും നടത്തി. പിന്നീട് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും കലയോടും കലാരംഗത്തോടും ഒപ്പം തന്നെ നിൽക്കുകയാണ്. ഫൊക്കാനയുടെ ഫിലാഡല്‍ഫിയ, ആല്‍ബനി കണ്‍വെന്‍ഷനുകളുടെ എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്ററായും കേരള കള്‍ച്ചറല്‍ സൊസൈറ്റി പ്രോഗ്രാമിന്റെ കോര്‍ഡിനേറ്ററായും തിളങ്ങിയ കല കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ എന്റര്‍ടൈന്‍മെന്റ് ചെയര്‍, വിമന്‍സ് ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

കേരള ഹിന്ദു സൊസൈറ്റി, ശ്രീനാരായണ മിഷന്‍ എന്നിവയിലെ സജീവ പ്രവര്‍ത്തകയുമാന്.ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റും നേടിയ കലാ ക്ലിനിക് സി. ആര്‍. എം. പി ഫാമിലി പ്രാക്ടീസ് സ്ഥാപകയും സി.ഇ.ഒയുമാണ്.

ഫ്രാൻസിസ് തടത്തിൽ

By admin

Leave a Reply

Your email address will not be published. Required fields are marked *