ഡാളസ് : ഡാളസ് കൗണ്ടിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി കൗണ്ടി ജഡ്ജി ഡാലസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ നിന്നും നേടിയ വിധി ടെക്‌സസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ആഗസ്‌ററ് 15 ഞായറാഴ്ചയായിരുന്നു സുപ്രീം കോടതിയുടെ വിധി

ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് ടെക്‌സസ് സംസ്ഥാനത്തു മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്ത ഉത്തരവിറക്കിയതിന് പുറകെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നആവശ്യപ്പെട്ട് ജില്ലാ കൗണ്ടി ജഡ്ജി കോടതിയെ സമീപിക്കുകയായിരുന്നു വെള്ളിയാഴ്ച കൗണ്ടി ജഡ്ജിയുടെ അപ്പീലിനനുകൂലമായി, ടെക്‌സസ് ഗവര്‍ണറുടെ ഉത്തരവ് താല്ക്കാലികമായി സ്റ്റേ ചെയ്ത് അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചു.

ഈ ഉത്തരവിനെതിരെ ടെക്‌സസ് ഗവര്‍ണറും, അറ്റോര്‍ണി ജനറലും ചേര്‍ന്ന് റിപ്പബ്ലിക്കന്‍സിനനൂകൂലമായ ടെക്‌സസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഈ കേസിന്റെ അവസാന ഉത്തരവ് വരുന്നതുവരെ ഡാലസ് കൗണ്ടിയിലും ബെക്‌സര്‍ കൗണ്ടിയിലും ഏര്‍പ്പെടുത്തിയിരുന്ന മാസ്‌ക്ക് മാന്‍ഡേറ്റ് സ്റ്റേ തുടരും.

ഡാലസ് കൗണ്ടിയിലെ പല വിദ്യാഭ്യാസ ജില്ലകളിലും അധ്യായനം ആരംഭിച്ചതോടെ വിദ്യാര്‍ഥികള്‍ മാസ്‌ക്ക് ധരിക്കണമെന്നത് പല സ്‌കൂള്‍ അധികൃതരും നിര്‍ബന്ധമാക്കിയിരുന്നു.

ഓഗസ്റ്റ് 21 നാണ് ടെക്‌സസ് സുപ്രീം കോടതി ഈ കേസ് കേള്‍ക്കുന്നത്. വിധി അനുകൂലമാകുന്നതുവരെ നടപടികള്‍ തുടരുമെന്ന് കൗണ്ടി ജഡ്ജി അറിയിച്ചു. ഇതിനായി വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ സഹകരണവും ജഡ്ജി അഭ്യര്‍ഥിച്ചു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *