ന്യൂ ജേഴ്സി : നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ് ) 2020 വർഷത്തെ പ്രവർത്തന ഉത്‌ഘാടനവും റിപ്പബ്ലിക്ക് ഡേ ദിന ആഘോഷവും ജനുവരി 26 ഞായറാഴ്ച്ച വൈകിട്ട് 6 മണിക്ക് നടത്തപ്പെട്ടു.

നിറഞ്ഞ സദസ്സിൽ പ്രമുഖ നിരൂപകനും സാഹിത്യകാരനുമായ ബോബി ബാൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി, മതനിരപേക്ഷതയുടെ പ്രാധാന്യം ഇന്ത്യ പോലെയുള്ള രാജ്യത്തിന് എത്ര മാത്രം പ്രാധാന്യം ഉള്ളതാണെന്ന് അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി, മതപരമായോ വർഗ്ഗീയപരമായോ സാമൂഹ്യപരമായോ ഉണ്ടാകുന്ന ചേരിതിരിവുകൾ ഭാവിയിൽ സമൂഹത്തിനു എത്ര മാത്രം ദോഷകരമായി ഭവിക്കാം എന്ന് ഉദാഹരണങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് മുൻ പ്രസിഡന്റ് ജയൻ ജോസഫ് 2020 കമ്മറ്റിയുടെ പ്രസിഡന്റ് ദീപ്‌തി നായരെ സദസ്സിനു പരിചയപ്പെടുത്തി. അമേരിക്കൻ മലയാളികളുടെ സാമൂഹിക കൂട്ടായ്മകൾക്ക് എന്നും പുത്തൻ മാനങ്ങൾ സമ്മാനിച്ചിട്ടുള്ള കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സിക്കു പോയ വർഷങ്ങളിൽ ലഭിച്ച അകമഴിഞ്ഞ ജനപിന്തുണ തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കും നൽകണമെന്ന് എന്ന് ദീപ്‌തി അഭ്യർഥിച്ചു.
ജനറൽ സെക്രട്ടറി ബൈജു വർഗീസ് മറ്റു കമ്മറ്റി അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും എല്ലാവർക്കും ചടങ്ങിലേക്ക് സ്വാഗതം ആശംസിക്കുകയും ചെയ്തു,

ദീപ്‌തി നായർ പ്രസിഡന്റ്‌, ബൈജു വർഗീസ് സെക്രട്ടറി, വിജേഷ് കാരാട്ട് ട്രഷറർ.
വൈസ് പ്രസിഡന്റ് അലക്‌സ് ജോണ്‍, ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍, ജോയിന്റ് ട്രഷറര്‍ മനോജ് ഫ്രാന്‍സിസ്.
ചാരിറ്റി അഫയേഴ്സ് – പീറ്റർ ജോർജ്; പബ്ലിക് & സോഷ്യൽ അഫയേഴ്സ് – നിർമ്മൽ മുകുന്ദൻ; കള്‍ച്ചറല്‍ അഫയേഴ്‌സ് – പ്രീത വീട്ടില്‍; മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ – സോഫിയ മാത്യു; യൂത്ത് അഫയേഴ്‌സ് – ശ്രീജിത്ത് അരവിന്ദൻ; എക്സ് ഒഫീഷ്യോ – ജയൻ ജോസഫ് എന്നിവര്‍ ആണ് 2020 എക്‌സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.
പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആയി അലക്‌സ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സിറിയക് കുന്നത്ത് ആണ് അക്കൗണ്ടന്റ്. ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് ആയി ജോണ്‍ വര്‍ഗീസ്, സണ്ണി വാളിപ്ലാക്കല്‍, സോഫി വില്‍സണ്‍, ജെയ് കുളമ്പില്‍, റെജിമോന്‍ എബ്രഹാം എന്നിവര്‍ തുടരും.
ജെയിംസ് ജോര്‍ജ് ആണ് പുതിയ ടസ്റ്റി ബോര്‍ഡ് മെമ്പര്‍.

ട്രെഷറർ വിജേഷ് കാരാട്ട് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
വിവരങ്ങൾക്ക് കടപ്പാട് -ബൈജു വർഗീസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *