സൗതിങ്ടണ്‍: കണക്റ്റികട്ട് പ്രഥമ എക്യൂമെനിക്കല്‍ ക്രിസ്തുമസ് കാരള്‍ സര്‍വീസ് ജനുവരി 4 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് സൗതിങ്ടണ്‍ ജെറുസലേം മാര്‍ത്തോമ്മ ദേവാലയത്തില്‍ വച്ചു (145 Main St, Southington,CT 06489) നടത്തപ്പെടും.
സെന്റ്. തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഹാര്‍ട്ട്‌ഫോര്‍ഡ്, സെന്റ്. മേരീസ് ക്‌നാനായ ചര്‍ച്ച്, സെന്റ്. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ജെറുസലേം മാര്‍ത്തോമ ചര്‍ച്ച്, കണക്ടികെറ്റ് തമിഴ് കാത്തോലിക്‌സ് ചര്‍ച്ച് എന്നീ ഇടവകകളിലെ ഗായകസംഘങ്ങള്‍ ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കും.
ജെറുസലേം മാര്‍ത്തോമ ഇടവക വികാരി റവ. ബിജി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടുന്ന കാരള്‍ സന്ധ്യക്ക് “COME LET US ADORE HIM” എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
റവ. ഫാ. ജോസഫ് പുള്ളിക്കാട്ടില്‍, റവ. ഫാ. മാര്‍ക്കോസ് ചാലുപറമ്പില്‍, റവ. ഫാ. കുര്യാക്കോസ് എബ്രഹാം എന്നിവര്‍ ക്രിസ്തുമസ് സന്ദേശങ്ങള്‍ നല്‍കും. വൈസ് പ്രസിഡന്റ് എബ്രഹാം കുറിച്ചിയത്ത്, സെക്രട്ടറി മാത്യൂസ് തോമസ്, ട്രഷറര്‍ എബി ജോര്‍ജ്ജ്, രോഹിത്ത് ജോര്‍ജ്ജ്, സുനിത്ത് കെ ജോണ്‍ എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
റവ. ബിജി മാത്യു (വികാരി) 203 570 9084
രോഹിത്.വി.ജോര്‍ജ് (കണ്‍വീനര്‍) 425 829 6744
മാത്യൂസ് തോമസ് (സെക്രട്ടറി) 203 312 4105
ജീമോന്‍ റാന്നി