ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് അന്താരാഷ്ട്ര കോൺഫറൻസ് ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തിൽ നവംബർ 11 മുതൽ 14 വരെ റെനൈസ്സൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്സ്‌ ഹോട്ടലിൽ അരങ്ങേറും. വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാകും കോൺഫറൻസ് നടക്കുന്നത് .

2017-ൽ സമ്മേളനം നടന്ന അതേ ഹോട്ടൽ ഇപ്പോൾ പുതിയ മാനേജ്മെന്റിന് കീഴിൽ കൂടുതൽ സൗകര്യങ്ങളോടെ 2021-ലെ സമ്മേളനത്തിന് തയ്യാറായിരിക്കുകയാണ് . അമേരിക്കയിലെ എട്ട് ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങൾക്ക് പുറമേ കേരളത്തിൽ നിന്നുള്ള നിരവധി മാധ്യമ കുലപതികളും സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാഹിത്യ രംഗത്തെ പ്രമുഖരും സമ്മേളനത്തിന്റെ ഭാഗഭാക്കാകും.

പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സക്കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമ്മേളനത്തിന് പരിപൂർണ പിന്തുണ നൽകുവാനും കൂടുതൽ വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കുവാനും തീരുമാനിച്ചു. മാധ്യമ സമ്മേളനങ്ങളിലും വർക്ക് ഷോപ്പുകളിലും അംഗങ്ങളെ കൂടാതെ പൊതുജനങ്ങൾക്കും തികച്ചും സൗജന്യമായി പങ്കെടുക്കാവുന്നതാണ് . ഇതിനായി പ്രസ്സ് ക്ലബ്ബിന്റെ വെബ് സൈറ്റിൽ (www.indiapressclub.org) രജിസ്റ്റർ ചെയ്യേണ്ടതാണ് . യോഗത്തിൽ നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് , മുൻ നാഷണൽ പ്രസിഡന്റ് ശിവൻ മുഹമ്മ, ചാപ്റ്റർ സെക്രട്ടറി പ്രസന്നൻ പിള്ള, വർഗീസ് പാലമലയിൽ, ചാക്കോ മറ്റത്തിപ്പറമ്പിൽ, അനിൽ മറ്റത്തികുന്നേൽ, അലൻ ജോർജ് , റോയ് മുളങ്കുന്നം, സിമി ജെസ്ടോ ജോസഫ് എന്നിവർ പങ്കെടുത്തു.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ് എന്നിവര്‍ അടങ്ങിയ നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്. മുൻകാലങ്ങളിലെ പോലെ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ രത്ന പുരസ്കാരവും കോൺഫറൻസ് വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണ്.

കോൺഫറൻസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾക്ക് : ബിജു സക്കറിയ (847-630-6462), ബിജു കിഴക്കേക്കുറ്റ് (773-255-9777), സുനില്‍ ട്രൈസ്റ്റാര്‍ (917-662-1122), ജീമോന്‍ ജോര്‍ജ്ജ് (267-970-4267)

പ്രസന്നൻ പിള്ള

By admin

Leave a Reply

Your email address will not be published. Required fields are marked *