ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക് കേരളാ ചാപ്റ്ററിന്റെ വനിതാ ഫോറത്തിന്റെ പ്രസിഡന്റ് ആയി ഷൈനി ഷാജൻ ,വൈസ് പ്രസിഡന്റ് രാധാ നായർ ,സെക്രട്ടറി ലീന ആലപ്പാട്ട് , , ജോയിന്റ് സെക്രട്ടറി ജ്യോതി പീറ്റർ , ട്രഷറര്‍ ഷീല ജോസഫ് എന്നിവരെയും കമ്മിറ്റി മെംബേർസ് ആയ ലൈസി അലക്സ് , ജയാ കുര്യൻ, ജിഷ അരുൺ,ഏലമ്മ രാജ്, അമ്പിളി ബിപിൻ, ജെസ്സി ആന്റോ, മേരികുട്ടി ജോർജ് എന്നിവരെ തിരെഞ്ഞുടുത്തതായി ചാപ്റ്റർ പ്രസിഡന്റ് ജോയി ഇട്ടൻ അറിയിച്ചു.
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക് കേരളാ ചാപ്റ്ററിന്റെ പ്രവർത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ ഫോറത്തിന്റെ പ്രവർത്തങ്ങൾക്ക് തുടക്കമിടുന്നതെന്ന് ജോയി ഇട്ടൻ അറിയിച്ചു.
സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950 ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 1 -ന് ശനിയാഴിച്ച ഉച്ചയ്ക്ക് 2 മണിക്ക് ഹാർട്സ് ഡെയിൽ ൽ ഉള്ള Our Lady of Shkodra – Albanian Church ഓഡിറ്റോറിയത്തിൽ (361 W Hartsdale Ave, Hartsdale, New York 10530)ൽ വെച്ച് വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തപ്പെടുന്നു. അതിനോട് അനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ കേരളാ ചാപ്റ്ററിന്റെ വനിതാ ഫോറത്തിന്റെ ഉൽഘാടനവും നടത്തുന്നതാണ്.
ഈവര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്നത് കേരള രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ യുവാക്കളുടെ ആവേശമായ വി.ടി . ബൽറാം എം.എൽ. എ യാണ് . കൂടാതെ നാഷണല്‍ ഐ.എന്‍.ഒ.സി കേരളാ ചെയര്മാന് കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്,ട്രഷറര്‍ സജി എബ്രഹാം,Rev.Dr. വര്‍ഗീസ് എബ്രഹാം(നാഷണൽ ട്രഷർ ), ചാക്കോ കൊയികലെത്തു(റീജ.വൈസ് പ്രസിഡന്റ്),ജനറൽ കണ്‍വീനര്‍മാരായ വർഗിസ് ജോസഫ്, ലൈസി അലക്സ്, ഗണേഷ് നായർ തുടങ്ങി സാമുഹ്യ സംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകള്‍ അറിയിച്ച് സംസരിക്കുന്നതയിരുകും .
പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന കലാപരിപാടികളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും, പുതുമയാര്‍ന്ന കലാ പരിപാടികളും ,. വ്യത്യസ്തമായ രീതിയില്‍ നൃത്താവിഷ്കാരങ്ങള്‍ കോര്‍ത്തിണക്കി നയനമനോഹാരിത വിളിച്ചോതുന്ന നൂതന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നതു . കുടാതെ കേരളത്തനിമയാര്‍ന്ന ഭക്ഷണവും ഒരിക്കിയിട്ട്ണ്ട്.
ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ ഇന്ത്യക്കാരേയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കു ന്നതായി ജോയി ഇട്ടൻ അറിയിച്ചു .
ശ്രീകുമാർ ഉണ്ണിത്താൻ