ഡേവി, ഫ്‌ളോറിഡ :ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യറിപ്പബ്ലിക്ക്‌ഡേ ആഘോഷവും മഹാത്മാഗാന്ധി സ്മരണ ആചരണവും ഡേവിയില്‍ ഉള്ള മഹാത്മാഗാന്ധി സ്ക്വയറില്‍ ജനുവരി 31 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 6 മണിക്ക് ആരംഭിക്കുന്നതാണ് .
ഐഎന്‍ഓസി ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസ്സിസി നടയിലന്റെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധിപ്രതിമയില്‍ മുഖ്യ അതിഥി വി. ടി. ബല്‍റാം എംഎല്‍എ പുഷ്പാര്‍ച്ചന അര്‍പ്പിക്കുന്നതാണ്. അതിനുശേഷം ഫാല്‍ക്കണ്‍ ലീപാര്‍ക്കില്‍ഉള്ള ഓഡിറ്റോറിയത്തില്‍ മഹാത്മഗാന്ധി സ്മരണക്കായി യോഗം ചേരുന്നതാണ്.
മുഖ്യാതിഥി വി.ടി ബല്‍റാം എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്യും. ഐഎന്‍ഓസി യു.എസ്.എ നാഷണല്‍ വൈസ്പ്രസിഡന്റ് ഡോ. മാമന്‍ സി. ജേക്കബ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോയ് കുറ്റിയാനി മറ്റ് പ്രമുഖ സംഘടനനേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
ഐഎന്‍ഓസി കേരള ചാപ്റ്റര്‍ഫ്‌ളോറിഡയുടെ തിരഞ്ഞെടുക്കപ്പെട്ട പുതിയഭാരവാഹികളുടെ സ്ഥാനഹോരണംവി. ടി. ബല്‍റാം എംഎല്‍എ നിര്‍വ്വഹിക്കും. വിഭവസമൃത്ഥമായ ഡിന്നര്‍ സദ്യയോടുകൂടി യോഗംസമാപിക്കും. റിപ്ലബ്ലിക്ദിനാഘോഷത്തിലും തുടര്‍ന്നുള്ള യോഗത്തിലും കുടുംബസമേതംപങ്കുചേരുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ജോയിച്ചന്‍ പുതുക്കുളം