അട്ടപ്പാടിയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നവംബർ നാലുവരെ സംസ്‌കരിക്കരുതെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാർത്തിയുടെയും ബന്ധുക്കൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. സുപ്രീംകോടതി നിർദേശങ്ങൾ പാലിച്ചാണോ ഏറ്റുമുട്ടലും തുടർനടപടികളും നടന്നത് എന്ന് പരിശോധിക്കണം. അതിൽ തീരുമാനമാകുംമുമ്പ് മൃതദേഹങ്ങൾ സംസ്‌കരിക്കരുതെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.