എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളില്‍ (ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, എടവനക്കാട്) കനത്ത മഴയും കടല്‍ക്ഷോഭവും. പ്രദേശങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചെല്ലാനം കമ്പനിപ്പടിയിലാണ് കടല്‍ക്ഷോഭം ഏറെ നാശം വിതച്ചത്. ചെല്ലാനം വില്ലേജ് ഓഫീസിന് അടുത്തുളള നിരവധി വീടുകളില്‍ വെളളം കയറി. ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരത്ത് കയറ്റിയിട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ പത്തിലധികം വളളങ്ങള്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. വൈപ്പിന്‍, എടവനക്കാട്, നായരമ്പലം ഭാഗങ്ങളിലും ശക്തമായ കടല്‍ക്ഷോഭമാണുണ്ടായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *