ഡാളസ് : അമേരിക്കൻ മലയാളിയും ജീവകാരുണ്യപ്രവർത്തകനുമായ ശ്രീ ജോസഫ് ചാണ്ടിക്ക് കൊറോണക്കാലമായതിൽ കേര ളത്തിലേക്ക് വരാൻകഴിയാത്ത സാഹചര്യത്തിൽ ഇന്ത്യൻ ജീവകാരുണ്യട്രസ്റ്റിന്റെ ഈ വർഷത്തെ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം മുടക്കം കൂടാതെ നടത്തി.

ന്യൂസ് ഡെയ്‌ലി കേരള എന്ന ന്യൂസ് ചാനലിലെ എഡിറ്റോറിയൽ വിഭാഗമാണ് ചാണ്ടിയുടെ അസാന്നിദ്യത്തിൽ സ്കോളർഷിപ് വിതരണത്തിനു ചുക്കാൻ പിടിച്ചത് . ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ശ്രീജോസഫ് ചാണ്ടി എന്ന അപൂർവ വ്യക്തിയെകേരളത്തിലെ ഏതാണ്ട് 12 ജില്ലകളിലെ കാരുണ്യ മനസുള്ള അദ്ധ്യാപകർ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയ കാഴ്ചയാണ് സ്‌കോളർഷിപ്പ് വിതരണ ചടങ്ങുകളിൽ അവർക്ക് കാണുവാനായത്. കാഞ്ഞങ്ങാട് ഗവ.സ്‌കൂളിൽ നടന്നയോഗത്തിൽ വച്ച് കാസർകോട് വികസന കാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ശ്രീ അബ്ബാസ് ബീഗം പറഞ്ഞത് 22 വർഷമായി ശ്രീജോസഫ് ചാണ്ടി അത്ഭുതകരമായി നടത്തുന്ന ഈ പുണ്യപ്രവർത്തിലോകത്തെ മുഴുവൻ അറിയിക്കുവനായി വലിയ മൈതാനങ്ങളിൽ വലിയ പൊതുയോഗങ്ങളാണ് നടത്തേണ്ടത് എന്നാണ്. കാസർകോട് വച്ച് നടന്ന മറ്റൊരുയോഗത്തിൽ കാഞ്ഞംകാട് എ.ഇ.ഒ പി.വി ജയരാജ് പറഞ്ഞത് ഇത്ര പുണ്യവാനായ ഒരാളുടെ ജീവിത സന്ദേശം ഇളം തലമുറ തീർച്ചയായും അറിയേണ്ടതാണ്. അതിലേക്കാവണം ഇനി നമ്മുടെ പ്രവർത്തിക്കേണ്ടത് എന്നാണ്. അതേയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കാസർകോട് യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.വി. പ്രേമലത പറഞ്ഞത്‌ജോസഫ് സാറിന്റെ കാരുണ്യ പ്രവർത്തനംകേട്ട് എനിക്ക് എന്തെന്നില്ലാതെ മനം കാരുണ്യബോധം കൊണ്ട് നിറയുന്നുവെന്നാണ്. കൂത്തുപറമ്പ് മുനിസിപ്പൽ കൗൺസിലർ ശ്രീമതി സുജാത ടീച്ചർ പറഞ്ഞത് ഈ വർഷംജോസഫ് സാറിന്റെ ദർശനം ഉണ്ടാകാത്തതിൽ മാത്രമേ തനിക്ക് സങ്കടം ഉള്ളൂവെന്നാണ്. നെയ്യാറ്റിൻകര എം.എൽ. എ ആൻസലൻ പറഞ്ഞത് 500 രൂപ കിട്ടുന്നുവെന്ന്‌നോക്കണ്ട, സർക്കാർ സ്‌കോളർഷിപ്പും ഇത്രയൊക്കയേ ഉള്ളൂ. പക്ഷെ അത്‌കേരളം മുഴുവൻ നൽകുമ്പോൾ ഒരു വലിയ തുകയാണ് ശ്രീജോസഫ് ചാണ്ടി സ്വന്തംപോക്കറ്റിൽ നിന്നും ചിലവിടുന്നത് എന്നാണ്. അടൂരിൽ വച്ച് ചിറ്റയംഗോപകുമാർ എം.എൽ.എ പറഞ്ഞതും ശ്രീജോസഫ് ചാണ്ടി നടത്തുന്ന പുണ്യപ്രവർത്തിക്ക് മറ്റ് സമാനതകളില്ലായെന്നാണ്.

ഒരാളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം കാൽ നൂറ്റാണ്ടായി ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് രൂപീകരിച്ച് നടന്ന ഈ പുണ്യം ചെറിയ കാര്യമല്ലെന്നാണ്. എല്ലാ അദ്ധ്യാപകരും നെഞ്ചിലേറ്റിയ പ്രവർത്തിയാണ് ഈ സ്‌കോളർഷിപ്പ് വിതരണം.യോഗങ്ങളിൽ എല്ലാപേരുടേയും നയനങ്ങൾ ആനന്ദാശ്രുക്കളാൽ നിറയുന്നത് കാണാമായിരുന്നു. എല്ലായോഗങ്ങളിലും എല്ലാപേരും എണീറ്റു നിന്ന് അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചശേഷമാണ് സ്‌കോളർഷിപ്പ് വിതരണയോഗം ആരംഭിച്ചത്. പത്ത് കോടി ഇരുപതുലക്ഷം രൂപ ഇത്രയും കാലമായി ചിലവിട്ടുകഴിഞ്ഞു. ഇതിന് പുറമേ കോട്ടയത്തെ നവജീവൻ ട്രസ്റ്റിലെ മുഴുവൻ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും ഭക്ഷണത്തിനായി 2 ലക്ഷം രൂപയും കണ്ണൂരിൽ രോഗികൾക്ക് കൃത്രിമക്കാൽ വയ്ക്കുവാനും ഭവന പുനർനിർമ്മാണത്തിനും സ്വയം തൊഴിൽ കണ്ടെത്തുന്നതിനും പ്രത്യേകം തുക നൽകി. 22 ആയിരം കോളേജ് വിദ്യാർത്ഥികൾക്കും നാല്പതാനായിരത്തോളം സ്‌കൂൾ വിദ്യാർത്ഥികൾക്കുമാണ് സ്‌കോളർഷിപ്പ് വിതരണം ചെയ്തത്.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *