ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ചുരുളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മൂവി മൊണസ്റ്ററി, ചോംബോസ്കി മോഷന്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ഒടിടി ഫ്ലാറ്റ്ഫോം വഴി ആയിരിക്കുമോ എന്ന് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *